മികച്ച ക്ഷീര സംഘത്തിനുള്ള മിൽമ അവാര്‍ഡ് കബനിഗിരി ക്ഷീരസംഘത്തിന്

പുല്‍പ്പള്ളി: ജില്ലയിലെ മികച്ച ക്ഷീര സംഘത്തിന് മില്‍മ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കബനി ഗിരി ക്ഷീരസംഘം ഭാരവാഹികള്‍ ഏറ്റുവാങ്ങി. കര്‍ണാടക അതിര്‍ത്തിയിലെ കബനിഗിരി ഗ്രാമത്തില്‍ 1991ല്‍ 40 ലിറ്റര്‍ പാല്‍ സംഭരണത്തോടെ വാടക കെട്ടിടത്തില്‍ ആരംഭിച്ച ആപ്‌കോസ് സംഘം ഇപ്പോള്‍ 3,300 ലിറ്റര്‍ സംഭരിക്കുന്ന വലിയ സംഘമായി വളര്‍ന്നു. ഇപ്പോള്‍ സ്വന്തം സ്ഥലവും കെട്ടിടവും പാല്‍ സംഭരണ കേന്ദ്രങ്ങളും സ്വന്തമായുണ്ട്. 3,000 ലിറ്റര്‍ സംഭരണശേഷിയുള്ള കൂളര്‍, പാല്‍സംഭരണ വാഹനങ്ങളും സംഘത്തിനുണ്ട്. സംഘത്തിലെ 125 ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങാന്‍ കേരള ഗ്രാമീണന ബാങ്ക് 60 ലക്ഷം രൂപാ വായ്പ നല്‍കി. സംഘം ആരംഭിച്ചതു മുതല്‍ ഇതുവരെ മുടങ്ങാതെ ബോണസ് നല്‍കി. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ഒട്ടേറെ ക്യാമ്പുകള്‍, പ്രതിരോധിക്കുക കുത്തിവെപ്പുകള്‍ എന്നിവയും നടത്താറുണ്ട്. പ്രദേശവാസികള്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ വിതരണം 2018ല്‍ ചെയ്യുന്നതിന് കണ്‍സ്യൂമര്‍ സ്റ്റോര്‍ ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ കൂടിയ വിലക്കു സംഘം സംഭരിക്കുന്നുണ്ട്. മില്‍മയുടെ സഹായത്തോടെ പച്ചപ്പുല്ല്, സൈലേജ്, ചോളത്തണ്ട് എന്നിവ സബ്‌സിഡി നിരക്കില്‍ കര്‍ഷകരുടെ വീടുകളിലെത്തിച്ചു നല്‍കുന്നുണ്ട്. കറവമാടുകള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയുമുണ്ട്. അര്‍ഹരായ മുഴുവന്‍ പേരെയും ക്ഷീര കര്‍ഷക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രസിഡന്റ് സനില്‍ ജോസ്, സെക്രട്ടറി സജി പെരുമ്പില്‍ എന്നിവര്‍ അറിയിച്ചു.



Leave a Reply