ദേശീയ വയനാട് മുസ്‌ലിം ചരിത്ര കോൺഫറൻസിന് തുടക്കമായി
കൽപ്പറ്റ:വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയനും ഡിഗ്രി ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വയനാട് മുസ്‌ലിം ചരിത്ര കോൺഫറൻസ് ആരംഭിച്ചു. കോൺഫറൻസ് സ്ഥാപന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നടക്കുന്ന ചർച്ചകളിൽ ടി. സിദ്ധീഖ് എം എൽ എ, ഐസി ബാലകൃഷ്ണൻ എം എൽ എ, സൂപ്പി പള്ളിയാൽ, ഡോ. അഹ്മദ് സിറാജുദ്ദീൻ ഹുദവി, ഡോ. ബാവ കെ പാലുകുന്ന്, അൻവർ സ്വാദിഖ് ഫൈസി, സംശാദ് മരക്കാർ തുടങ്ങി പ്രമുഖ എഴുത്തുകാർ, രാഷ്ട്രീയ പ്രവർത്തകർ,സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ചരിത്രകാരന്മാർ പങ്കെടുത്തു.
Leave a Reply