May 20, 2024

വയനാട് ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ വമ്പിച്ച പ്രക്ഷോഭം അനിവാര്യം :ടി സിദ്ദിഖ്

0
Img 20231129 100248

 

കല്‍പ്പറ്റ:വയനാട് ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനക്കെതിരെ എല്ലാ വിഭാഗം തൊഴിലാളികളെയും ഒറ്റക്കെട്ടായി രംഗത്തിറക്കിക്കൊണ്ട് വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഐഎന്‍ടിയുസി നേതൃപരമായ പങ്കു വഹിക്കണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎല്‍എ. വയനാട് ജില്ലയിലെ തൊഴിലാളികളും കര്‍ഷകരും അടക്കം മുഴുവന്‍ ജനവിഭാഗങ്ങളും വലിയ പ്രതിസന്ധി നേരിടുന്നു.സര്‍വ്വ മേഖലകളിലും തൊഴില്‍ പ്രതിസന്ധി നിലനില്‍ക്കുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാറുകള്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഐഎന്‍ടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ വി പോക്കര്‍ ഹാജി, വി എ മജീദ്, എം എ ജോസഫ്, ടി എ റെജി,ബി സുരേഷ് ബാബു,സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍,അമല്‍ ജോയ്, ഗൗതം ഗോകുല്‍ദാസ്,, നജീബ് കരണി,എന്‍ വേണു മാസ്റ്റര്‍, സലാം മീനങ്ങാടി,പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, സി എ ഗോപി ആര്‍ ഉണ്ണികൃഷ്ണന്‍, ആര്‍ രാമചന്ദ്രന്‍,ജിജി അലക്‌സ് സുന്ദര്‍രാജ് എടപ്പെട്ടി, നജീബ് പിണങ്ങോട്,താരിഖ് കടവന്‍,അരുണ്‍ ദേവ്, ശ്രീനിവാസന്‍ തൊവരിമല, കെ എം വര്‍ഗീസ്, ഒ ഭാസ്‌കരന്‍, കെ കെ രാജേന്ദ്രന്‍,ബേബി തുരുത്തിയില്‍, എം പി ശശികുമാര്‍, ഹര്‍ഷല്‍ കോനാടന്‍, ഡിന്റോ ജോസ്, ജോര്‍ജ് മണ്ണത്താണി, ജോയ് വടക്കനാട്, കെ കൃഷ്ണകുമാരി,രാധാ രാമസ്വാമി, എന്‍ എസ് ബിന്ദു മായാ പ്രദീപ്,, കെ അജിത ഏലിയമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *