കെ.എസ്.എസ്.പി.എ കൺവൻഷൻ നടത്തി
കോട്ടത്തറ: കെ.എസ്.എസ്.പി.എ. കോട്ടത്തറ മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡന്റ് വേണു ഗോപാൽ എം. കീഴ് ശ്ശേരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടത്തറ മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആന്റണി പി.ജെ. അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു വാളൽ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ, സെക്രട്ടറി കെ.എൽ. തോമസ്, മണ്ഡലം സെക്രട്ടറി ജോസ് പിയൂസ്, കെ. ചാപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആന്റണി. പി.ജെ (പ്രസിഡന്റ്), ജോസ് പിയൂസ് (സെക്രട്ടറി), കെ.എ സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Leave a Reply