എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങി നൽകിയയാളെയും മീനങ്ങാടി പോലീസ് പിടികൂടി
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും, യുവാവിന് എം.ഡി.എം.എ വാങ്ങി നൽകിയ ആളെയും മീനങ്ങാടി പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മീനങ്ങാടി ടൗണിൽ വച്ച് നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തിൽ വി. എം സുഹൈൽ (34) നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സുഹൈൽ സഞ്ചരിച്ച കെ.എൽ. 10 ഡബ്ലിയു 8003 നമ്പർ ഹോണ്ട സിറ്റി കാറിൽ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേൽതൊടിവീട്ടിൽ അമലി(23) നെ പിടികൂടിയത്. മൈസൂരിൽ വച്ച് സുഹൈലിന് എം. ഡി. എം. എ കൈമാറിയ ശേഷം ഇയാൾ ബസിൽ യാത്ര ചെയ്ത് വരികയായിരുന്നു. എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സബിത, എസ്.സി.പി.ഓമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Leave a Reply