മാനന്തവാടിയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവ് പിടികൂടി
മാനന്തവാടി: ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സജിത് ചന്ദ്രന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് സ്വദേശികളായ രണ്ട് പേരില്‍ നിന്നും 2 കിലോ കഞ്ചാവ് പിടികൂടി.പിരായിരി നാവക്കോട് വീട്ടില്‍ ഷമീര്‍ (35), എസ് ഷാജര്‍ (34) എന്നിവരാണ് പിടിയിലായത്. പ്രതികളെ തുടര്‍നടപടികള്‍ക്കായി മാനന്തവാടി എക്‌സ്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി ആര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, പ്രിന്‍സ്. ടി.ജി, ഡ്രൈവര്‍ സജീവ്. കെ.കെ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Leave a Reply