ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി
വൈത്തിരി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും ഡോണ്‍ ബോസ്‌കോ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. വൈത്തിരി പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടത്തിയ പരിപാടി ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡ്രീം വയനാട് ജില്ലാ ഡയറക്ടര്‍ ആന്റണി ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ എസ്.പി വിനോദ് പിള്ള മുഖ്യാതിഥിയായിരുന്നു. പി.എസ്. റോബിന്‍ ക്ലാസെടുത്തു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിക്കുകീഴിലെ 45 കമ്യൂണിറ്റി പോലീസ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Leave a Reply