May 19, 2024

വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം: രോഗികൾ ദുരിതത്തിൽ

0
Img 20231219 200913

 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം രോഗികൾ ദുരിതത്തിൽ. അത്യാസന്ന നിലയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് രംഗത്ത്.

അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്നത് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ മാത്രം. മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ആരെയും ഡ്യൂട്ടിക്ക് നിയോഗിക്കാത്തത് മൂലം രോഗികൾക്ക് യഥാവിധിയുള്ള ചികിത്സ ലഭിക്കുന്നില്ല. അത്യാവശ്യത്തിന് പോലും ഡോക്ടർമാർ ഇല്ലാത്തതിനാൽ അത്യാസന്ന നിലയിലും,വാഹനാപകടങ്ങളിൽ പരിക്കേറ്റും, മറ്റുമായി എത്തുന്ന പെട്ടെന്ന് ചികിത്സ കിട്ടേണ്ട രോഗികൾക്ക് യഥാവിധിയുള്ള ചികിത്സ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിന് പുറമെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസ്സുകളിൽ ഉൾപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത പ്രതികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകേണ്ടത് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്നാണ്.ഒരു ഡോക്ടർ മാത്രമായതിനാൽ പ്രതികളെയും കൊണ്ട് മെഡിക്കൽ കോളേജിലെത്തുന്ന പോലീസുകാർ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്.വയനാട് മെഡിക്കൽ കോളേജാണെങ്കിലും അത്യാഹിത വിഭാഗത്തിൽ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്.ദിനേന അത്യാഹിത വിഭാഗത്തിൽ അത്യാസന്ന നിലയിലുള്ളവരും, വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരുമടക്കം നിരവധി രോഗികളാണ് എത്തുന്നത്. ഡ്യൂട്ടിക്ക് ഒരുഡോക്ടർ മാത്രമായതിനാൽ രോഗികൾക്ക് യഥാവിധി ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുകയാണ്.അത്യാസന്ന നിലയിലുള്ള രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച ശേഷം പെട്ടെന്ന് രോഗിക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയാത്തത് മൂലം രോഗിയുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്കേറ്റം നിത്യസംഭവമാണ്.

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് വയനാട് ജില്ലാ ആസ്പത്രി സൂപ്രണ്ട് വി.പി.രാജേഷിന് നിവേദനം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി, വെട്ടൻ അബ്ദുള്ള ഹാജി, ഉസ്മാൻ പള്ളിയാൽ, ഹാരിസ് കാട്ടിക്കുളം, കബീർ മാനന്തവാടി, നാസർ തരുവണ എന്നിവർ ചേർന്ന് നിവേദനം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *