May 20, 2024

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

0
Img 20231220 172617

കല്‍പ്പറ്റ: നവകേരള സദസ്സ് എന്ന ധൂര്‍ത്ത് സദസ്സിനെതിര പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും,പോലീസും,സിപിഎം ഗുണ്ടകളും ചേര്‍ന്ന് അകാരണമായി തല്ലിച്ചതയ്ക്കുന്നതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മുട്ടില്‍,വെങ്ങപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജനാധിപത്യ പരമായും സമാധാനപരമായും പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് കെഎസ്യു യൂ ഡി എഫ് പ്രവര്‍ത്തകരെ പോലീസും സി പി ഐ എമ്മും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മര്‍ദ്ദിച്ചത് കൊണ്ട് ജനാധിപത്യപരമായി നടത്തുന്ന സമരത്തെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും കരുതണ്ട എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ അപ്പച്ചന്‍ പറഞ്ഞു.

ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് ഒട്ടനവധി പ്രശ്‌നങ്ങളും പ്രയാസങ്ങളും ജനങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിനു പരിഹാരം കാണേണ്ട ഗവണ്‍മെന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ശ്രദ്ധ തിരിച്ചുവിടാന്‍ ഗവര്‍ണറും സര്‍ക്കാരും ഒത്തു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു.

കെപിസിസി മെമ്പര്‍ പി പി ആലി മുഖ്യപ്രഭാഷണം നടത്തി. കെ വി പോക്കര്‍ഹാജി, അഡ്വക്കേറ്റ് ടി ജെ ഐസക്, ബി സുരേഷ് ബാബു, ബിനു തോമസ്, ജി വിജയമ്മ ടീച്ചര്‍, പി കെ കുഞ്ഞിമൊയ്ദീന്‍, ജോയ് തൊട്ടിത്തറ, എം വി രാജന്‍ മാസ്റ്റര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഹര്‍ഷല്‍ കോന്നാടന്‍, ഇ വി എബ്രഹാം, ഡിന്റോ ജോസ്, ആര്‍ രാജന്‍, കെ കെ രാജേന്ദ്രന്‍, എം ഒ ദേവസ്യ, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ അജിത, പി വിനോദ് കുമാര്‍,എസ് മണി,ആയിഷ പള്ളിയാല്‍,സുന്ദര്‍രാജ് എടപ്പെട്ടി, മുഹമ്മദ് ഫെബിന്‍, ആഷിര്‍ വെങ്ങപ്പള്ളി, കെ ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *