May 20, 2024

മലമുകളിലെ മഞ്ഞുതുള്ളികൾ പ്രകാശനം ചെയ്തു

0
Img 20231223 Wa0010

 

കൽപ്പറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ഒ കെ മുരളീകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. കൽപറ്റ വി ജോർജ് സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വി ദിനേഷ്കുമാർ അധ്യക്ഷനായി.

രാജ്യത്തലവന്മാർ കവികളായിരുന്നെങ്കിൽ ലോകത്ത് യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും, ഗാസയിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾ നമ്മുടെ ഹൃദയം പൊള്ളിക്കുന്നുണ്ട്. ആയുധത്തെയും സംഘർഷത്തെയും വെറുക്കുന്നവരും ഭയക്കുന്നവരുമാണ് കവികൾ. അപ്പോഴാണ് നെതന്യാഹു കവിയായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വനിതാകലാസാഹിതി പ്രവർത്തക കസ്തൂരി ഭായ് പുസ്തകം പരിചയപ്പെടുത്തി. ഏച്ചോം ഗോപി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരകാ, ഷബ്ന ഷംസു, ദിലീപ് കുമാർ, ടി മണി എന്നിവർ സംസാരിച്ചു.

പവിത്രൻ തീക്കുനി, പി കെ ഗോപി, സോമൻ കടലൂർ, ഡോ.ഒ കെ രാധാകൃഷ്ണൻ, പി എസ് നിഷ, കെ വി ഗ്രേസി, ബിന്ദു ദാമോദരൻ, ലെനീഷ് ശിവൻ, സുര ഗുരുകുലം, സിന്ധുവട്ടക്കുന്നേൽ, കെ യു കുര്യാക്കോസ്, പി കെ സിത്താർ, ലതാ റാം, സുനിൽ ഗുരുകുലം, അനീഷ് ചീരാൽ, സിരാജ് ശാരംഗപാണി തുടങ്ങിയവരുടേതാണ് കവിതകൾ. ജോയ് പാലക്കമൂല സ്വാഗതവും കോ-ഓർഡിനേറ്റർ അനീഷ് ചീരാൽ നന്ദിയും പറഞ്ഞു.

 

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *