May 20, 2024

‘പ്ലാ മുറ്റം’ പദ്ധതിയുമായി കരിങ്ങാരി ഗവ.യുപി സ്‌കൂൾ ;വിളംബര ജാഥ സംഘടിപ്പിച്ചു

0
20231227 153310

തരുവണ: കരിങ്ങാരി ഗവ.യുപി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ മാനന്തവാടി റേഞ്ചിന്റേയും മാതൃഭൂമി സീഡ് ക്ലബിന്റേയും സംയുക്ത സഹകരണത്തോടെ ‘പ്ലാ മുറ്റം’ പദ്ധതിയുടെ ഭാഗമായി പാലയാണയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പ്രളയാനന്തരം നാല്‍പ്പതോളം കുടുംബങ്ങളെ പുനരധിവസിപ്പിച്ച ‘ഉന്നതി പാലയാണ’യുടെ ഹരിതവല്‍ക്കരണവുമായി ബന്ധപ്പെട്ട് കരിങ്ങാരി ഗവ.യു.പി സ്‌കൂള്‍ ഉന്നതിയില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമാണ് ‘ പ്ലാ മുറ്റം പദ്ധതി. ‘ മുറ്റത്തൊരു പ്ലാവ് വീട്ടിലൊരു ചക്ക’ എന്ന സന്ദേശം നല്‍കിക്കൊണ്ട് എല്ലാ വീടുകളിലും ഓരോ പ്ലാവിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുക , അതിലൂടെ ഉന്നതി പാലയാണയുടെ ഹരിതവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക , വീടുകളില്‍ ചക്ക ആഹാര സാധനമായി ആവശ്യത്തിന് ലഭ്യമാക്കുകഎന്നതാണ് കരിങ്ങാരി ഗവ.യുപി സ്‌കൂള്‍ ലക്ഷ്യമിടുന്നത്.ഹെഡ് മാസ്റ്റര്‍ ശശി പി.കെ, അധ്യാപകരായ ടോമി മാത്യു, മനോജ് വി, ബാലന്‍ പുത്തൂര്‍, നിമിഷ സി, ഷിജിന പി., പി.റ്റി.എ പ്രസി ഡണ്ട് എസ് നാസര്‍ എം.പി.റ്റി.എ പ്രസിഡണ്ട് അശ്വതി എസ്.എം.സി ചെയര്‍മാന്‍ മഹേഷ്, പി.റ്റി.എ എക്‌സിക്യൂട്ടിവ് അംഗം അനൂപ് കരിങ്കുറ്റി, എ.എം.ആര്‍ എസ് – ലെ അധ്യാപകരായ വിനോയി, ഷൈജു എന്നിവര്‍ വിളംജാഥയ്ക്ക് നേതൃത്തം നല്‍കി. എ.എം.ആര്‍ എസിലെ എന്‍എസ്എസ്‌വിദ്യാര്‍ത്ഥികള്‍, കരിങ്ങാരി ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിളംബര ജാഥയ്ക്ക് മാറ്റുകൂട്ടി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യാതിഥി ആയിരുന്നു..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *