October 6, 2024

വിലങ്ങാട്-വയനാട് ബദൽ റോഡ് ജനതാദൾ എസ് സമരം നടത്തി

0
20240201 165534

 

വിലങ്ങാട്:കുഞ്ഞോം- വിലങ്ങാട് ചുരമില്ല വയനാട് ബദൽ റോഡ് യഥാർഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജനതാദൾ എസ്
കോഴിക്കോട്-വയനാട്
ജില്ലാ ഭാരവാഹികളുടെ സംയുക്ത
ആഭിമുഖ്യത്തിൽ നിർദിഷ്ട പാത തുടങ്ങുന്ന വിലങ്ങാട് പ്രദേശത്ത്
പ്രതീകാത്മക റോഡ് വെട്ടൽ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജെ.ഡി.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി ശ്രീനിവാസൻ
അധ്യക്ഷത വഹിച്ചു
സഞ്ജയ്‌ ബാവ, അഡ്വ. ലതിക ശ്രീനിവാസൻ, പുത്തൂർ ഉമ്മർ,ഒ.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.ജനകീയ കൂട്ടായ്മ പ്രതിനിധി
അമ്പലക്കണ്ടി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

പതിറ്റാണ്ടുകൾക്ക് മുമ്പ് ടിപ്പുവിന്റെയും പഴശ്ശിയുടെയും സേനകളും പിന്നീട് പ്രദേശവാസികളും സഞ്ചരിച്ച വിലങ്ങാട് – കുഞ്ഞോ മാനന്തവാടി ചുരമില്ലാ ബദൽ റോഡ് യാഥാർഥ്യമാക്കുവാൻ ജനതാദൾ എസ് ഏതറ്റം വരെ പോകുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

കോഴിക്കോട് -കണ്ണൂർ ജില്ലകളെ വയനാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ചുരമില്ലാപാതയാണിത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ റോഡ് നിലവിലുണ്ട്.
വയനാട് ജില്ലയിൽ കു ഞ്ഞോം – കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ നിലവിൽ ടാറിട്ട റോഡുമുണ്ട്.
ഇതിനിടയിൽ ഏഴ് കിലോമീറ്ററാണ് റിസർവ്വ് വനമുള്ളത്. ഇതിൽ തന്നെ മൂന്ന് കിലോമീറ്ററോളം കുപ്പ് റോഡ് നിലവിലുണ്ട്. കേവലം ഏഴ് കിലോമീറ്റർ റോഡ് നിർമ്മിക്കാൻ കേന്ദ്രാനുമതി കിട്ടിയാൽ ഏറ്റവും ചെലവ് കുറഞ്ഞ ചുരമില്ലാവയനാട് റോഡ് യാഥാർത്ഥ്യമാക്കാനാവും.
കേന്ദ്രാനുമതി വേഗത്തിലാക്കുവാൻ ജനതാദൾ എസ് ഭാരവാഹികളുടെ നേതൃത്വത്തിൽ അധികൃതരെ സമീപിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
ഈ പാത സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങളും നിവേദനങ്ങളും കേന്ദ്ര സർക്കാരിന് നൽകുമെന്നും
ബദൽ പാത വരുന്നത് വരെ ശക്തമായി മുന്നോട്ട് പോവുമെന്നും ജെ.ഡി. എസിന്റെ ഇരു ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികൾ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ വനപാതയ്ക്ക് വേണ്ടി മുറവിളിയുയർന്നിരുന്നു.
സർവ്വെ നടത്തി നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി വിട്ടു നൽകാൻ വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തും കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ വ്യക്‌തികളും നേരത്തെ തയ്യാറായതാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയും ഇതിലൂടെയാണ് സർവ്വെ ചെയ്‌തത്. എന്നാൽ എല്ലാറ്റിനും അനുമതി സാങ്കേതിക തടസമാ കുകയാണ്.

ഇപ്പോൾ വനനിയമത്തിൽ വന്നിട്ടുള്ള ഭേദഗതിയോടു കൂടി ഈ പാതയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടകര നാഷണൽ ഹൈവേയിൽ നിന്ന് വിലങ്ങാട് വഴി മാനന്തവാടിയിലെത്താൻ ചുരമില്ലാ പാതയിലൂടെ 51 കിലോമീറ്റർ ദൂരമാണുള്ളത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുറഞ്ഞതും ചെലവ് കുറഞ്ഞതും ദൂരം കുറവുള്ളതുമായ പാതയാണിത്.

വടകര- വിലങ്ങാട്-കുഞ്ഞോ വയനാട് പാത യാഥാർഥ്യമായാൽ കോഴിക്കോട്-കണ്ണൂർ – വയനാട് ജില്ലകളിൽ എല്ലാ മേഖലയിലും വൻ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വാണിമേൽ,നരിപ്പറ്റ,വളയം,കോളയാട് പഞ്ചായത്തുകളിലുള്ള ആദിവാസി കോളനികളിലെ ഗോത്രവിഭാഗക്കാർ വയനാട്ടിലുള്ള അവരുടെ മാതൃ കോളനികളുമായി ബന്ധം പുലർത്തുന്നവരാണ്. ഇവർ ഇപ്പോഴും വിലങ്ങാട്ട് വഴി വനപാതയിൽ കൂടി നടന്നാണ് വയനാട്ടിലേക്ക് വരുന്നത്.

നേരത്തെ വയനാട്ടിൽ കൃഷി ചെയ്തവർ കാളവണ്ടിയിലൂടെ ചരക്കുകൾ കൊണ്ട് പോവാൻ ഈ വനപാതയാണ് ഉപയോഗിച്ചത്.

വയനാട്ടിലെയും കോഴിക്കോട്,കണ്ണൂർ ജില്ലകളിലെയും ടൂറിസം മേഖലകളെ ബന്ധപ്പെടുത്തി വൻ സാധ്യതകളാണ് തെളിയുന്നത്.

വയനാട്ടിലെ വള്ളിയൂർകാവ് ക്ഷേത്രവും വടകരയിലെ ലോകനാർകാവ് ക്ഷേത്രവും കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രവും വിവിധ ക്രിസ്ത്യൻ,മുസ്ലിം ആരാധനാലയങ്ങളും എളുപ്പത്തിൽ ബന്ധപ്പെടുത്തി ധാരാളം സാധ്യതകളും ഉയർന്നുവരും.

കൂടാതെ വടകര റെയിൽവേ സ്‌റ്റേഷനും വടകര ഹൈവേയുമായും ബന്ധപ്പെടുത്തി വയനാട്-വഴി മൈസൂരുവിലേക്കും തിരിച്ചും ധാരാളം ചരക്കുനീക്കങ്ങളും നടക്കും. ചുരമില്ലാത്ത പാതയായതിനാൽ വലിയ കണ്ടയിനർ വാഹനങ്ങൾക്ക് യഥേഷ്‌ടം സഞ്ചരിക്കാൻ കഴിയും.

വനത്തിൽ കൂടി പാതയ്ക്ക് അനുമതി കിട്ടിയാൽ നിർദ്ദിഷ്ട മലയോര ഹൈവേ നിലവിലുള്ള അലൈൻമെൻ്റ് പ്രകാരം പൂർത്തീകരിക്കാൻ കഴിയും. നിലവിൽ മലയോര ഹൈവേ വയനാട് ജില്ലയിലെ വനാതിർത്തിയായ കുഞ്ഞോത്തും കോഴി ക്കോട് ജില്ലയിലെ വനാതിർത്തിയായ പുല്ലുവായിലും എത്തിനിൽക്കുകയാണ്.

നിലവിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബദൽ പാതകളിൽ ഏറ്റവും ദൂരം കുറഞ്ഞതും വേഗത്തിൽ പൂർത്തികരിക്കാൻ കഴിയുന്നതും ചെലവു കുറഞ്ഞതുമാണിത്. പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കാൻ കുറഞ്ഞ ദുരം മേൽപ്പാലം എന്ന നിർദ്ദേശവും ഉയർന്നു വന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *