October 6, 2024

മിന്നും താരങ്ങള്‍’കലോത്സവം നടത്തി

0
Img 20240207 195654

 

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക്തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ‘മിന്നും താരങ്ങള്‍’ എന്ന പേരില്‍ കലോത്സവം നടത്തി. മാനന്തവാടി പഴശ്ശി പാര്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി, തവിഞ്ഞാല്‍, വെള്ളമുണ്ട, എടവക തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ നടന്നു. ചടങ്ങില്‍ ഇന്ത്യന്‍ സെറിബല്‍ പാഴ്‌സി ഫുഡ്‌ബോള്‍ താരം അജ്‌നാസിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സല്‍മ മോയിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, അഹമ്മദ് കുട്ടി ബ്രാന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, ബി.എം വിമല, അബ്ദുല്‍ അസീസ്, ജോയ്‌സി ഷാജു, രമ്യ താരേഷ്, വി.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, മാനന്തവാടി പഴശ്ശി പാര്‍ക്ക് മാനേജര്‍ രതീഷ് ബാബു, സി.ഡി.പി.ഒ സി ബീന, അഡീഷണല്‍ സി.ഡി.പി.ഒ ജിജ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *