May 20, 2024

രമേശ് ചെന്നിത്തല നാളെ ജില്ലയിൽ ; പ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് നേരിടുമെന്നും കോൺഗ്രസ്

0
Img 20240219 210615kbnq2ff

 

കൽപ്പറ്റ:വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ കലക്ടറേറ്റിനു മുന്നിൽ യുഡിഎഫ് രാപ്പകൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാപ്പകൽ സമരത്തിൽ പങ്കെടുക്കുകയും വന്യജീവി ആക്രമണത്തിൽ ജീവൻ വെടിഞ്ഞ പോൾ, അജി , പ്രജീഷ് , പരിക്കറ്റ ശരത് എന്നിവരുടെ വീടും സന്ദർശിക്കും. അതേ സമയം
പുൽപ്പള്ളിയിലെ കുറുവയിൽ ആനയുടെ ആക്രമണത്തിൽ വനം വകുപ്പു ഉദ്യോഗസ്ഥരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നടത്തിയ പ്രതിഷേധത്തിലു ണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ എന്തു വിലകൊടുത്തും കോൺഗ്രസ് പ്രതിരോധിക്കുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ അറിയിച്ചു.

കർഷകർ അവരുടെ ജീവന് ഭീഷണി നേരിട്ടപ്പോഴാണ് പ്രതികരണത്തിന് തയ്യാറായത്. അടുത്തടുത്ത ദിവസങ്ങളിലായി മൂന്നോളം മനുഷ്യ ജീവനാണ് ഈ പ്രദേശത്തുക്കാർക്ക് നഷ്ടമായത്. ദിവസേന എന്നോണം വളർത്തു മൃഗങ്ങളെ കടുവയും, പുലിയും കൊന്നു ഭക്ഷിക്കുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും സംസ്ഥാന സർക്കാറോ ഫോറസ്റ്റ് ഡിപ്പാർട്ടുമെâയാലും കാര്യക്ഷമമായ സംരക്ഷണം നൽകാത്തതിൽ ജനങ്ങൾക്ക് ഉണ്ടായ ആശങ്കകൾ സ്വാഭാവികമായി പ്രകടിപ്പിച്ചത് മാത്രമാണ് പുൽപ്പള്ളിയിലുണ്ടായ സംഭവങ്ങൾക്കടിസ്ഥാനം. അത്തരം പ്രകോപനങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ പോലീസ് ശ്രമിക്കുന്നതെങ്കിൽ അതനുവദിക്കുന്ന പ്രശ്‌നമില്ലെന്നും എൻ.ഡി. അപ്പച്ചൻ കൂട്ടിച്ചേർത്തു.

ഇത്രയൊക്കെ ഭീതിജനകമായ സംഭവങ്ങള്‍ ഈ കൊച്ചു ജില്ലയിൽ നടന്നിട്ടും ഉത്തരവാദിത്ത്വപ്പെട്ട വകുപ്പ് മന്ത്രിയോ മുഖ്യ മന്ത്രിയോ ജില്ലയിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും. എന്നാൽ ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി എം.പി. വായനാട്ടിലെത്തി മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതും. അവർക്കാവശ്യമായ പിന്തുണ നൽകിയതും സി.പി.എമ്മിനേയും ബി.ജെ.പി.യെയും അങ്കലാപ്പിലാക്കിയതിനാലാണ് അവർ പ്രതിഷേധം ഉയർത്തിയത് വയനാട്ടിലെ വന്യ മൃഗശല്ല്യം തടയുന്നതിനാവശ്യമായ സംരക്ഷണമൊരുക്കാൻ ബാദ്ധ്യസ്ഥരായ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ കുടിയേറ്റ കർഷകരുടെ നെഞ്ചകം പിളർക്കുന്ന നിസ്സംഗമനോഭാവത്തിലിരിക്കുന്നത് അംഗീകരിക്കാവുന്നതല്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *