May 20, 2024

ഹാപ്പി നൂല്‍പ്പുഴ: പോസ്റ്റര്‍ പ്രകാശനം ചെയ്തു

0
20240226 180429

ബത്തേരി:ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹാപ്പി നൂല്‍പ്പുഴ പദ്ധതിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷിന് നല്‍കി പ്രകാശനം ചെയ്തു. ഗര്‍ഭാശയമുഖ അര്‍ബുദത്തില്‍ നിന്നും സ്ത്രീകളെ മുക്തരാക്കുകന്നതിനായി നടപ്പാക്കുന്ന പദ്ധതിയില്‍ 9 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ എച്ച്.പി.വി (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും. സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്നും പ്രതിരോധ ശേഷിയുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോക വനിതാ ദിനത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ആരംഭിക്കുന്ന പദ്ധതി പഞ്ചായത്ത് വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

 

സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സമീഹ സൈതലവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എ ഉസ്മാന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഓമന പ്രേമന്‍, ഡബ്ലിയു ഒ ജി എസ് പ്രസിഡന്റ് ഓമന മധുസൂദനന്‍, നൂല്‍പ്പുഴ എഫ് എച്ച് സി എം.ഒ ദാഹര്‍ മുഹമ്മദ്, അസിസ്റ്റന്റ് സര്‍ജന്‍ ദിവ്യ എം നായര്‍, നൂല്‍പ്പുഴ എച്ച് ഐ ഷാജഹാന്‍ കെ.യു, പി എച്ച് എന്‍ ഉഷ കെ എ, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷാജി കെ.എം, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോള്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *