സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പദ്ധതിയുമായി പനമരം ബദറുല്‍ ഹുദാ
കല്‍പറ്റ: നിര്‍ധന കുടുംബങ്ങളിലെ പിതാവ് മരിച്ചതും മാതാവിന്റെ സംരക്ഷണയിലുള്ളതുമായ 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പദ്ധതിയുമായി പനമരം ബദറുല്‍ ഹുദാ. സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ഓര്‍ഫന്‍ ഹോം കെയര്‍’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികളായ പി.ഉസ്മാന്‍ മൗലവി, പി.കെ.ഇബ്രാഹിം സഖാഫി പനമരം, നൗഫല്‍ അഹ്‌സനി പെരുന്തട്ട, റഷീദുദ്ദീന്‍ ഇര്‍ഫാനി എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ പദ്ധതി ഗുണഭോക്താക്കളാക്കും. ഓരോ കുട്ടിക്കും ഭക്ഷണ-പഠന ചെലവിനത്തില്‍ മാസം 2,000 രൂപയാണ് ലഭ്യമാക്കുക. ഏപ്രിലില്‍ പദ്ധതിക്കു തുടക്കമാകും. അപേക്ഷകള്‍ പരിശോധിച്ച് ബദറുല്‍ ഹുദാ കമ്മിറ്റിയാണ് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കുക. ഉദാരമതികളില്‍നിന്നു ലഭിക്കുന്ന സംഭാവനയടക്കം പദ്ധതി നടത്തിപ്പിനു പ്രയോജനപ്പെടുത്തും. നിര്‍ധന കുടുംബങ്ങളിലെ പഠനത്തില്‍ മിടുക്കരായ നിരവധി കുട്ടികളെ പ്രൊഫഷണല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ നല്‍കി ഉന്നത തലത്തില്‍ എത്തിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Leave a Reply