May 20, 2024

വയനാട് പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ വെള്ളിയാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

0
Img 20240228 162751

കല്‍പറ്റ:വയനാട് പ്രൈമറി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ വെള്ളിയാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണുക, വന്യമൃഗ ആക്രമണ ഇരകള്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുക, വന്യജീവികള്‍ക്ക് വസിക്കാന്‍ കഴിയുന്ന വിധം വനത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി.ബെന്നി, സെക്രട്ടറി പി.എ.ജോസ്, വി.വി.രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന മാര്‍ച്ചില്‍ 2,000 ഓളം പേര്‍ പങ്കെടുക്കും. ധര്‍ണ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വര്‍ധിച്ച വന്യജീവി ശല്യം ക്ഷീര മേഖലയെയാണ് കൂടുതല്‍ ബാധിച്ചത്. അടുത്തിടെ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി ഭുപേന്ദര്‍ യാദവ്, സംസ്ഥാന മന്ത്രിമാരായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, എം.ബി.രാജേഷ്, രാഹുല്‍ഗാന്ധി എം.പി, ജില്ലയിലെ എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വന്യമൃഗശല്യത്തിന്റെ പരിഹാരത്തിന് എന്തുചെയ്യുമെന്ന് ഇവരാരും വ്യക്തമാക്കിയില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *