May 20, 2024

വള്ളിയൂർക്കാവ് മഹോത്സവത്തിനോടനുബന്ധിച്ച് ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

0
Img 20240321 074634

വള്ളിയൂർക്കാവ്: വള്ളിയൂർക്കാവ് മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ജില്ല ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നാഷണൽ ആയുഷ് മിഷൻ്റെയും ആഭിമുഖ്യത്തിൽ ആയുർവേദ, സിദ്ധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.

മാർച്ച് 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ സിദ്ധ മെഡിക്കൽ ക്യാമ്പും നാഡീപരീക്ഷയും ഉണ്ടായിരിക്കും. മാർച്ച് 25 തിങ്കൾ രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ താഴെക്കാവിലെ ഓപ്പൺ സ്റ്റേജിൽ വെച്ച് ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ബാലരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ജനറൽ മെഡിസിൻ,മാനസിക രോഗ വിഭാഗം, മർമ്മ ചികിത്സാ വിഭാഗം, ജീവിതശൈലീ രോഗ വിഭാഗം, തുടങ്ങിയ സ്പെഷ്യാലിറ്റികളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും.

വളർച്ചാ വൈകല്യമുള്ള കുട്ടികൾക്കുള്ള ചികിത്സാ പദ്ധതിയായ ‘ആയുർ സ്പർശം’ സ്പെഷ്യൽ ഒ.പി യും അരിവാൾ രോഗ സ്പെഷ്യൽ ഒ.പി യും ക്യാമ്പിൽ ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കുന്നതിനായി അന്നേ ദിവസം രാവിലെ 9 മുതൽ 1 മണി വരെ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ പ്രദർശനവും വകുപ്പിൻ്റെ വിവിധ ആരോഗ്യ പദ്ധതികളുടെ വിവരണവും അടങ്ങിയ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *