May 15, 2024

പ്രതിഷേധമിരമ്പി: വർണ്ണ വെറിക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തം 

0
Img 20240330 110537

പുൽപ്പള്ളി: വർണ്ണ വെറിക്കെതിരെ ജയശ്രീ വിദ്യാഭ്യാസ സമുച്ചയത്തിലെ വിദ്യാർത്ഥികൾ പ്രതിഷേധ കൂട്ടായ്‌മയും കൂട്ടയോട്ടവും സംഘടിപ്പിച്ചു. കൂട്ടയോട്ടത്തിൽ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, സി.കെആർ എം ഐടിഇ, ബി.എഡ് കോളേജ്, ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സമൂഹത്തിൽ നടക്കുന്ന ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ടത് വിദ്യാർഥി സമൂഹത്തിൻ്റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കൂട്ടയോട്ടം നടത്തിയത്. തൊലിപ്പുറത്തെ നിറത്തിനപ്പുറം, നല്ല ചിന്തയും ജന്മസിദ്ധമായ കഴിവുകളും അംഗീകരിക്കപ്പെടണമെന്നും, എല്ലാത്തരം വിവേചനങ്ങളെയും അസമത്വങ്ങളെയും ചെറുത്തു തോൽപ്പിക്കുവാൻ യുവ സമൂഹം മുന്നിട്ടിറങ്ങണമെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം ഉദ്ഘാടനം ചെയ്‌തു. സി കെ ആർ എം ഐ ടി ഇ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ അധ്യക്ഷത വഹിച്ചു. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോക്ട‌ർ എസ് ഷിബു, ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് സി കെ ആർ എം ബി എഡ് കോളേജ് പ്രിൻസിപ്പൽ ഡോക്ട‌ർ പി എഫ് മേരി വൈസ് പ്രിൻസിപ്പൽ ഷീന ജയറാം അധ്യാപകരായ വി ഡി ഉജയ്, എ എം ഷിന്റോ, ശ്രീക്കുട്ടൻ, സി എ ശ്രീരഞ്ജ്, കാവ്യാ മോഹനൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *