April 30, 2024

തെരഞ്ഞെടുപ്പിന്റെ രസതന്ത്രം വോട്ടറിവിലൂടെ; ഏപ്രില്‍ 20 വരെ വോട്ടറിവിന്റെ ഭാഗമാകാം

0
Img 20240416 192618

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ സോഷ്യല്‍ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘വോട്ടറിവ്’ ഓണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങി. ക്വിസ് മത്സരം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വോട്ടര്‍മാരെ സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക, പൊതുജനങ്ങളെ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സന്നദ്ധരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഗൂഗിള്‍ ഫോം ലിങ്ക്, ക്യൂആര്‍ കോഡ് സ്‌കാന്‍ എന്നിവ വഴി ഏപ്രില്‍ 20 വരെ സൗകര്യപ്രദമായ സമയത്ത് ‘വോട്ടറിവി’ന്റെ ഭാഗമാകാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുമോദനപത്രവും നല്‍കും.

എ.ഡി.എം.കെ. ദേവകി, ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, ജില്ലാ ലോ ഓഫീസര്‍ സി.കെ ഫൈസല്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍ സാബു, കെ.എസ്.ഐ.ടി.എം. ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എസ്.നിവേദ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഷീന, അക്ഷയ കോഡിനേറ്റര്‍ ജിന്‍സി ജോസഫ്, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍ പി.ജെ സെബാസ്റ്റ്യന്‍, സി.എം.ഒ. കോഡിനേറ്റര്‍ കെ. ജനിഷ, യങ് കേരള ഫെല്ലോ കെ.എസ് അപര്‍ണ, ഡി.സി. സ്‌ക്വാഡ് ഇന്റേണ്‍മാരായ കെ.സനിയ, അജോ ബേബി സേവ്യര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഗൂഗിള്‍ ഫോം ലിങ്ക് : https://forms.gle/btVsKW3c9bhXbcHq9

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *