April 30, 2024

വിമൻസ് മാനിഫെസ്റ്റോയുമായി വിമൻ ചേംബർ; വ്യാവസായിക – കാർഷിക ടൂറിസം ഗതാഗത ഉൾപ്പെടെ വിവിധ മേഖലകളിൽ വയനാടൻ വികസനത്തിന് കർമ്മ രേഖ

0
Img 20240417 124912

കൽപ്പറ്റ: പൊതു തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ത്രീപക്ഷ മാനിഫെസ്റ്റോയുമായി വിമൻ ചേംബർ ഓഫ് കൊമേഴ്സ് വ്യവസായം, കൃഷി, റെയിൽവേ, എയർ കണക്ടിവിറ്റി, ഹൈവേ, വെയിസ്റ്റ് മാനേജ്മെന്റ്, കൃഷി, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം മേഖല എന്നിവ ഉൾപ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളിൽ നടപ്പാക്കേണ്ട ആവശ്യങ്ങളാണ് മാനിഫെസ്റോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാർദ്ദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് വിമൻ മാനിഫെസ്റ്റോ ആവശ്യപ്പെടുന്നു.

സ്ത്രീ സംരംഭകർക്കും പ്രൊഫഷനലുകൾക്കും വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക, വനിതകൾക്കായി വയനാട്ടിൽ മൾട്ടി ഇൻഡസ്ട്രിയൽ പാർക്ക് ( ഇൻഡസ്ട്രി കം, സ്പൈസസ്, കം ഐ.ടി പാർക്ക്) സ്ഥാപിക്കുക, അഞ്ചു വർഷത്തിനുള്ളിൽ ചുരുങ്ങിയത് 50 വിമൻ സ്റ്റാർട്ട് ആപ്പുകൾ ആരംഭിക്കാൻ നടപടി എടുക്കണമെന്ന് മാനിഫെസ്റ്റോ ആവശ്യപ്പെടുന്നു.

ഗോത്ര വർഗ്ഗത്തിൽ പെട്ടവരെ കൂടി സംരംഭകരക്കാനായി ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കണെമന്നും വിമൻ ചേംബർ പുറത്തിറക്കിയ മാനിഫെസ്റ്റോയിൽ പറയുന്നു.

വയനാടിനെ റെയിൽവേ മാപ്പിൽ ഉൾപ്പെടുത്താൻ കോഴിക്കോട് ജില്ലയിൽ നിന്ന് തുടങ്ങി പേരാമ്പ്ര, തരുവണ, കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി, കൃഷ്ണരാജപുരം, എച്.ഡി കോട്ട വഴി മൈസൂരിലേക്ക് റെയിൽവേ പാത നിർമ്മിക്കണം. ഈ പാതയുടെ സമാന്തരമായി പുതിയ ദേശീയ പാതയും നിർമ്മിക്കണമെന്ന് വിമൻ ചേംബർ ആവശ്യപ്പെടുന്നു.

വായനാട്ടിലേയ്ക്ക് എയർ കണക്ടിവിറ്റി ഉറപ്പുവരുത്താനായി UDAN പദ്ധതിയിൽ പെടുത്തി ഹെലോകോപ്റ്റർ സർവീസുകൾ ആരംഭിക്കണം. വടക്കു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയുടെ മാതൃകയിൽ സർക്കാർ സ്ഥാപനമായ പവൻ ഹാൻസ് ലിമിറ്റഡ് കമ്പനിയെ ഹെലികോപ്റ്റർ സർവീസുകൾക്കായി ചുമതലപ്പെടുത്തണം.

കൊച്ചി, ബെംഗളൂരു, മംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സബ്സിഡി വാങ്ങണം. ഇതോടെ അയ്യായിരം രൂപക്ക് ഹെലികൊപ്റ്റർ സർവീസ് സാധ്യമാകും. എൻ.എച് 766 ദേശീയ പാത ആറുവരി പാതയാക്കണം.

മൈസൂരിൽ നിന്ന് മലപ്പുറത്തേക്ക് ഗോണിക്കുപ്പ കുട്ട, കൽപ്പറ്റ വഴി പുതിയ ദേശീയ പാതയും കൊയിലാണ്ടിയിൽ നിന്ന് പേരാമ്പ്ര, കൽപ്പറ്റ പുൽപ്പള്ളി കബനിഗിരി, കൃഷ്ണരാജപുരം എച്.ഡി കോട്ട വഴി പുതിയ ദേശീയപാതയും നിർമ്മിക്കണം.

വയനാടിനെ സമ്പൂർണ്ണമായി പ്ലാസ്റ്റിക് മുക്തമാക്കണം. വെയിസ്റ്റ് ടു എനെർജ്യ പദ്ധതി നടപ്പാക്കണം. വെസ്റ്റ് ശേഖരിയ്ക്കാനും സംസ്കരിക്കാനും സ്വകാര്യ ഏജൻസികളെ കൂടി അനുവദിക്കണം. മാലിന്യത്തിൽ നിന്ന് എനർജി ഉണ്ടാക്കാൻ കഴിയുന്ന ഇൻഡോർ മാതൃക വയനാട്ടിൽ നടപ്പാക്കണം. കാർഷിക മേഖലയിൽ സ്ത്രീകൾക്ക് മുന്തിയ പരിഗണ നൽകണം.

ഡ്രോൺ പൈലറ്റുമാരായി വയനാട്ടിൽ നിന്ന് സ്ത്രീകൾക്ക് പരിശീലനം നൽകണം. സ്ത്രീകളായ കർഷകർക്ക് ഏക്കറിന് പതിനായിരം രൂപ സാമ്പത്തിക പിന്തുണ നല്കണം. മില്ലറ്റ് കൃഷി വയനാട്ടിൽ പ്രചാരത്തിൽ കൊണ്ട് വരണം .മില്ലറ്റ് കൃഷിയുടെ പ്രയോജനം സ്ത്രീകൾക്ക് ഉറപ്പു വരുത്തണം.

തോട്ടം മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കണം. തോട്ടം മേഖലയിൽ ടൂറിസം പദ്ധതികൾക്ക് നിയമ പരിരക്ഷ നല്കണം. പൂട്ടിപോയതും നഷ്ടത്തിൽ നടക്കുന്നതുമായ എസ്റേറ്റുകളിൽ സഫാരി പാർക്കുകൾക്ക് അനുമതി നൽകണം. ബീനാച്ചി എസ്റ്റേറ്റിൽ പൈലറ്റ് പദ്ധതിയായി സഫാരി പാർക്ക് തുടങ്ങണം.90 വനാതിർത്തികളിൽ സ്ത്രീകളെ കാടിന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കണമെന്ന് മാനിഫെസ്റ്റോ ആവശ്യപ്പെടുന്നു.

സ്വകാര്യ മേഖലയിൽ വന്യമൃഗ സംരക്ഷണ -റെസ്ക സെന്ററുകൾക്ക് അനുവാദം നൽകണം. പിടി കൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിയ്ക്കാനും ചികിൽസിയ്ക്കാനും സ്വകാര്യ റെസ്ക്യ് സെന്ററുകൾക്ക് കൂടി അനുമതി നൽകണം.

പ്രായമാകുമ്പോൾ ഉപേക്ഷിയ്ക്കപ്പെടുന്നതും അവശരായി തെരുവിൽ അലയുകയും ചെയ്യുന്ന വളർത്തുമൃഗങ്ങളെ സംരക്ഷിയ്ക്കാൻ നടപടികളുണ്ടാകണം. അതൊരു സന്നദ്ധ പ്രവത്തനമായി നടത്തുന്ന ആളുകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണം .വയനാട്ടിൽ എല്ലാ വീടുകളിലും ഗ്യാസ് പൈപ് ലൈൻ എത്തിക്കണം. കോഴിക്കോട് നിന്ന് അനുവദിച്ചിട്ടുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കണം.

വയനാടിന്റെ സ്ത്രീ സൗഹാർദ്ദ ടൂറിസം ജില്ലയായി പ്രഖ്യാപിയ്ക്കണമെന്നും വിമൻ മാനിഫെസ്റ്റോ അവധ്യപ്പെടുന്നു. വന്യമൃഗ പ്രശ്നങ്ങൾ ഉയർത്തി ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു നടപടി അവസാനിപ്പിയ്ക്കണം . ബത്തേരി, കൽപ്പറ്റ, മാനന്തവാടി മുനിസിപ്പാലിറ്റികളെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണെമന്നും വിമൻ ചേംബർ ആവശ്യപ്പെടുന്നു.

വിവിധ ആവശ്യങ്ങളും നിർദേശങ്ങളും അടങ്ങുന്ന മാനിഫെസ്റ്റോ മത്സര രംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾക്ക് കൈമാറുമെന്ന് വിമൻ ചേംബർ ഭാരവാഹികൾ അറിയിച്ചു.

നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങളാണ് മാനിഫെസ്റ്റോയോയിൽ ഉള്ളത്. തെരെഞ്ഞുക്കപ്പെടുന്ന എം.പി മാർ ഈ നിർദേശങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് വിലയിരുത്തി പ്രോഗ്രസ്സ് റിപ്പോർട്ടും കലാകാലങ്ങളിൽ പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ വിമൻ ചേംബറിന്റെ ഇടപെടൽ സജീവമാക്കാനും വികസനപ്രവർത്തനങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ചോദിച്ച് വാങ്ങാനുമാണ് ഉദ്ദേശിക്കുന്നത്. ഭാരവാഹികൾ പറഞ്ഞു.

വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബിന്ദു മിൽട്ടൺ, സെക്രട്ടറി എം.ഡി ശ്യാമള ലില്ലിയ തോമസ്, സജിനി ലതീഷ്, ബീന സുരേഷ്,, എന്നിവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *