April 30, 2024

വയനാട് ബോച്ചയെ സ്വീകരിക്കുന്നു

0
Img 20240417 124657

കൽപ്പറ്റ: ഇന്ന് വയനാട്ടിൽ എത്തുന്ന ബോബി ചെമ്മണ്ണൂരിനേ ജനകീയ സമിതി കൽപ്പറ്റയിൽ ആദരിക്കുന്നു. ലക്കിടിയിൽ നിന്ന് സ്വീകരിച്ച് ബൈക്ക് റാലിയോടെ ബോച്ചേയേ തുറന്ന വാഹനത്തിൽ ആനയിക്കും. പെട്ടെന്നുണ്ടായതാണ് സ്വീകരണ പൊതുയോഗം. കൽപ്പറ്റയിൽ നാലുമണിക്കാണ് പരിപാടി കൽപ്പറ്റ സർവീസ് ബാങ്കിന്റെ സമീപം ടി ഐസക്കിന്റെ മുൻസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ നടക്കും.

പത്മശ്രീ ചെറുവയൽ രാമൻ ബോച്ചയെ ആദരിക്കും എംഎൽഎമാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടികൾ സംബന്ധിക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപ സമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിക്കുന്നു.

കുടുംബത്തിന്റെ പേരിൽ അക്കൗണ്ട് രൂപീകരിച്ച് പണം ധനസമാഹരണം ആരംഭിച്ചെങ്കിലും നാലു കോടി രൂപ മാത്രം ലഭിച്ച ഇഴഞ്ഞു നീങ്ങി ഇടത്തുനിന്ന് കേരളത്തിന്റെ മനസാക്ഷിയെ മുഴുവൻ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചത് പണം സമാഹരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ച് ബോക്കേ നടത്തിയ യാചന യാത്രയായിരുന്നു.

നിരപരാധിയായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ കടുത്ത ചൂടിനെയും അവഗണിച്ചുകൊണ്ട് ബാച്ച് നടത്തിയ ഒരു ഇടപെടലൂടെ മുഴുവൻ മലയാളികളുടെ മനസ്സിലേക്ക് എത്തിക്കുവാനും മനസാക്ഷിയെ ഉണർത്തുവാനും സാധിച്ചു. പത്രസമ്മേളനത്തിൽ സംഘാടകസമിതിയുടെ കൺവീനർ പികെ അനിൽ കുമാർ ടി മണി, കബീർ കുന്നംപറ്റ എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *