May 17, 2024

അവധിക്കാലം ആഘോഷമാക്കാൻ വ്യത്യസ്ത പരിപാടിയുമായി പനമരം എസ് പി സി

0
Img 20240502 114443

പനമരം: അവധിക്കാലങ്ങളിൽ വീട്ടിലിരിക്കുന്ന കുട്ടികളെ അവരുടെ കഴിവുകൾ പുറപ്പെടുവിപ്പിക്കാനും മൊബൈൽ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി പനമരം എസ്പ‌ിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘മഴവില്ല്’ എന്നപദ്ധതിക്ക് തുടക്കമായി. പനമരം എസ്പിസി യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും അവരവരുടെ വീടിനു തൊട്ടടുത്തുള്ള അഞ്ചാം ക്ലാസ് വരെയുള്ള അഞ്ചു കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി അതിനാവശ്യമായ ഗൈഡ് ലൈൻസ് നൽകുക എന്നതാണ് ഈ പദ്ധതി കൊണ്ട് അർത്ഥമാക്കുന്നത്. കുട്ടികളിലുള്ള കഴിവുകളായ ചിത്രരചന, പാട്ടുപാടൽ, കഥപറയൽ, തുടങ്ങിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് കൂടാതെ ന്യൂജനറേഷൻ കുട്ടികളിൽ നമ്മുടെ നാട്ടിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നാടൻ കളികളെ പറ്റി അപബോധം ഉണ്ടാക്കുകയും അത്തരം കളികൾ കുട്ടികളെകൊണ്ട് കളിപ്പിക്കുക എന്ന ഒരു ഉദ്ദേശം കൂടിയാണ് ഈ പദ്ധതിക്കുള്ളത്.

ഈ പദ്ധതിയിൽ പങ്കെടുക്കുന്ന എസ്പിസി കേഡറ്റുകളുടെ ശിൽപ്പശാല പനമരം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് രേഖ.കെ, നവാസ് ടി, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂ‌ളിൽ വെച്ച് നടന്നു കൂടാതെ ഈ പദ്ധതി കഴിഞ്ഞതിനുശേഷം എസ്‌പിസി കേഡറ്റുകൾ ഇതിന്റെ ഒരു വ്യക്തമായ റിപ്പോർട്ട് സ്കൂൾ അധികൃതർക്ക് കൈമാറണം എന്ന കാര്യവും കുട്ടികളെ അറിയിച്ചു മുൻ വർഷങ്ങളിൽ കേരളത്തിലെ എല്ലാ സ്‌കൂളുകൾക്കും മാതൃകയാക്കാവുന്ന സല്യൂട്ട് എന്ന പദ്ധതി (പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പി എസ് സി പരീക്ഷയ്ക്ക് വേണ്ടി സൗജന്യമായി ഫിസിക്കൽ ടെസ്റ്റിനുള്ള അറിവുകൾ നൽകുന്ന പദ്ധതിയായ സെല്യൂട്ട്) നല്ല രീതിയിൽ നടപ്പിലാക്കിയ സ്‌കൂളാണ് ജിഎച്ച്എസ്എസ് പനമരം ഈ പദ്ധതിക്ക് പിടിഎയുടെയും സ്റ്റാഫിന്റെയും പൂർണ്ണമായ പിന്തുണ ലഭിക്കുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *