May 21, 2024

മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന് ഭൂമി ദാനം ചെയ്ത പി. അബ്ദുള്‍ ജലീല്‍.

0
കല്‍പ്പറ്റ: മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന് സമീപവാസിയും സ്റ്റേഡിയത്തിനായി 33 സെന്റ് ഭൂമി സൗജന്യമായും നല്‍കിയ പി. അബ്ദുള്‍ ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വിവിധ ഭൂഉടമസ്ഥരില്‍ നിന്നും വിലയ്ക്കും സൗജന്യമായും വാങ്ങിയ 6.50 ഏക്കര്‍ ഭൂമി 1990ല്‍ സ്റ്റേഡിയം നിര്‍മ്മാണ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന പി.വി. വര്‍ഗീസ് വൈദ്യരാണ് വില്ലേജ് അധികൃതരെ ഏല്‍പ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും പട്ടയം ഇല്ലാത്തതും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഉള്ളതുമായിരുന്നു. മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഈ ഭൂമിക്ക് ആവശ്യമായ അടിസ്ഥാനപരമായ രേഖകള്‍ സമ്പാദിക്കാനും അതിര്‍ത്തി നിര്‍ണ്ണയിക്കാനും തയാറായില്ല. സ്റ്റേഡിയം ഭൂമി കയ്യേറിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഗവണ്‍മെന്റ് അനുവദിച്ച ഫണ്ടുപയോഗിച്ച് പഞ്ചായത്ത് അധികൃതര്‍ മതില്‍ നിര്‍മ്മിച്ചതും അതിര്‍ത്തി തിട്ടപ്പെടുത്താതെയാണ്. ഇക്കാരണത്താല്‍ മതിലിന് പുറത്ത് 50 സെന്റില്‍ അധികം സ്ഥലം നഷ്ടപ്പെട്ടു. 
വിലയ്ക്ക് വാങ്ങിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നാണ് 33സെന്റ് സൗജന്യമായി സ്റ്റേഡിയം നിര്‍മ്മാണത്തിന് നല്‍കിയത്. ഈ സ്ഥലം വേര്‍തിരിക്കുന്ന അതിരുകള്‍ ഇല്ലാതിരുന്നതിനാല്‍ റീസര്‍വേ വകുപ്പ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ 58.50 സെന്റ് സ്ഥലം കൂടി സ്റ്റേഡിയം ഭൂമിയിലേക്ക് കൂട്ടി ചേര്‍ത്ത് സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തുകയായിരുന്നു. 
തന്റെ ഭൂമി ഒഴിവാക്കികൊണ്ടുതന്നെ സ്റ്റേഡിയത്തിന് വിവിധ സര്‍വേ നമ്പറുകളിലായുള്ള 6.50 ഏക്കര്‍ ഭൂമിയുണ്ടെന്ന് ബത്തേരി സഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എല്ലാ ഭൂമികള്‍ക്കും 711 എന്ന ഒരു വില്ലേജ് നമ്പര്‍ രജിസ്റ്റര്‍ അനുവദിച്ചാണ് നികുതി സ്വീകരിച്ചിരുന്നത്. റീസര്‍വേയില്‍ വന്ന ഈ അവ്യക്ത
തയ്ക്ക് ശേഷം തന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറിയിട്ടില്ല. ഈ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുകൂലമായി വിധിയുണ്ടായി. എന്നാല്‍ തന്റെ ഭൂമിയുടെ അപാകതകള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തിനോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടും അതുനല്‍കാന്‍ തയാറാകുന്നില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി നോട്ടീസ് അയച്ച സാഹചര്യത്തില്‍ തനിക്ക് പഞ്ചായത്ത് എന്‍ഒസി നല്‍കണമെന്നും അബ്ദുള്‍ ജലീല്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി. നാസര്‍, പി. സൂപ്പി എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *