April 30, 2024

ജനസേവനത്തിൽ കേന്ദ്രവുമായുള്ള മത്സരത്തിൽ വിജയം ആം ആദ്മി സർക്കാരിന് തന്നെയെന്ന് എം.എൽ. എ പ്രവീൺ കുമാർ ദേശ്മുഖ്

0
Img 20180928 Wa0017
ഡൽഹിയിലെ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മത്സരിച്ചിട്ട് കാര്യമില്ലന്നും അരവിന്ദ് കേജ്രിവാൾ നേതൃത്വം കൊടുക്കുന്ന  ആം ആദ്മി സർക്കാരിന് തന്നെയാണ് ഇതിൽ വിജയമെന്നും ഡൽഹിയിലെ  ജങ്ങ് പുര നിയോജക മണ്ഡലത്തിൽ നിന്നുള്ള ആം ആദ്‌മി പാർട്ടി എം എൽ.എ പ്രവീൺ കുമാർ പറഞ്ഞു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരികളുടെയും റോഡുകളുടെയും വികസനം മുതൽ ഹൈടെക് വികസനം വരെ സാധ്യമാക്കാൻ സംസ്ഥാന ഭരണത്തിന് കഴിഞ്ഞിട്ടുണ്ടന്നും അദ്ദേഹം അവകാശപ്പെട്ടു. ജലവിതരണം, വൈദ്യുതി, ടോയ്ലറ്റ്,  വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യത്തിൽ ഉയർന്ന നിലവാരവും അദ്ഭുതകരമായ വളർച്ചയുമാണ് ഉണ്ടായിട്ടുള്ളത്.  ഡൽഹിയിൽ പിസ്സ മാത്രമല്ല 1076 എന്ന നമ്പറിലേക്ക് ഒരു ഫോൺ ചെയ്താൽ   സർക്കാർ വീട്ടിലെത്തുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. ഇത്തരത്തിൽ   നാല്പത് സേവനങ്ങൾ നൽകുന്നുണ്ട്.   അധികം താമസിയാതെ ഈ സേവനങ്ങളുടെ എണ്ണം നൂറ് ആക്കാനാണ് ശ്രമം. റേഷനരി ഉൾപ്പടെ വീട്ടിലെത്തിക്കും. 

 കേരള സർക്കാർ അനുമതി നൽകിയാൽ വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ    വാളാട് വെണ്ണോറയിൽ പാലം നിർമ്മിക്കുമെന്ന്    എം എൽ.എ പ്രവീൺ കുമാർ അറിയിച്ചു. വയനാടിന്റെ പുനർനിർമ്മാണ പദ്ധതിയിൽ ഈ പാലം ഉൾപ്പെടുത്താൻ  താൻ ഡൽഹി സർക്കാർ വഴി കേരള സർക്കാരിനോട് ആവശ്യപ്പെടും. 

പ്രളയാനന്തരമുള്ള ദുരിതാശ്വാസ – പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട് സന്ദർശിച്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മുഴുവൻ ആം ആദ്മി എം.എൽ.എ.മാരുടെയും എം.പി. മാരുടെയും ഒരു മാസത്തെ ശമ്പളവും ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ വേതനവും കൂടാതെ പത്ത് കോടി രൂപയും കേരളത്തിന് ഡൽഹി സർക്കാർ നൽകിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമം ദത്തെടുക്കാൻ  തീരുമാനമെടുത്ത സഞ്ജയ് സിംഗിന്  പുറമെ  തന്റെ എം.എൽ. എ ഫണ്ടിൽ നിന്നും  ഒരു കോടി രൂപ കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നൽകാൻ പ്രത്യേക അനുമതി തേടിയിട്ടുണ്ടന്നും  പ്രവീൺ കുമാർ എം.എൽ. എ പറഞ്ഞു.
അതിജീവന വഴിയിൽ ഡൽഹിയിൽ ആം ആദ്മി സർക്കാർ കേരളത്തിന് ഇനിയും പിന്തുണ നൽകും  നിപ്പ വൈറസ് ബാധയിൽ ജീവത്യാഗം ചെയ്ത നഴ്സ് ലിനിക്ക്  ഡൽഹി സർക്കാർ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.  ഡൽഹിയിലെ ആതുര സേവന രംഗത്ത് മലയാളി നഴ്സുമാർ നടത്തുന്ന സേവനം പ്രശംസനീയമാണെന്നും ഡൽഹി സർക്കാരിന് വേണ്ടി നഴ്സുമാരുടെ ഈ സേവനത്തിന് നന്ദി പറയുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിനു മുന്നിൽ സമരം നടത്തിയപ്പോൾ  പിന്തുണ അറിയിച്ച് അവിടെയെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *