May 18, 2024

കുറുവാ ദ്വീപിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം

0
മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ കുറുവാ ദ്വീപിലെ ഇപ്പോഴത്തെ അനാവശ്യ നിയന്ത്രങ്ങള്‍  പിന്‍വലിച്ച് ഉടന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ഡി വൈ എഫ് ഐ  പാല്‍വെളിച്ചം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കുറുവാ ദ്വീപ്‌ നിലവില്‍ പരിസ്ഥിതിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില തല്‍പര കക്ഷികളുടെ ആവശ്യപ്രകാരമാണ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  കുറുവാ ദ്വീപില്‍ പാല്‍വെളിച്ചം ഭാഗത്ത് നിന്നും ഡി എം സി ജീവനക്കാരായി 25 ആളുകളും,  ആദിവാസി വിഭാഗത്തില്‍പെടുന്ന സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 45 ഓളം ഗൈഡുകളും ദ്വീപിനുള്ളില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ലോണ്‍ എടുത്ത് കച്ചവടസ്ഥാപനങ്ങളും, ഭക്ഷണശാലകളും നടത്തി വരുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ നവംബര്‍ ആദ്യവാരം തുറന്നു പ്രവര്‍ത്തിക്കേണ്ട ദ്വീപാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. ദ്വീപ്‌ പ്രവര്‍ത്തിക്കാത്തത് അറിയാതെ ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്.  അതിനാല്‍ ഇപ്പോള്‍ കൊണ്ടുവന്ന അനാവശ്യ നിയന്ത്രങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പൂര്‍വ്വസ്ഥിതിയില്‍  സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.  യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നിധീഷ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത്, ജിജീഷ്, മനീഷ്, ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *