May 18, 2024

ക്യാൻസർ പ്രതിരോധം ജീവിതരീതിയിലൂടെ: പുസ്തകം പ്രകാശനം ചെയ്തു.

0
Img 20171125 Wa0040
കൽപ്പറ്റ .ക്യാൻസർ പ്രതിരോധം ഭക്ഷ്യവസ്തുക്കളിലൂടെ, ജീവിതരീതിയിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് നടന്നത് .കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഫാ.മാത്യു പെരുമാട്ടി കുന്നേലിന് ലിയോ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ടി.പി.വി.സുരേന്ദ്രൻ നൽകി. പള്ളിക്കുന്ന് ലൂർദ് മാതാ ഹൈസ്കൂളിൽ പ്രധാനാദ്ധ്യാപകനായി വിരമിച്ച പി.എം.ജോസാണ് പുസ്തകമെഴുതിയത്. അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നത് 40% മുതൽ 60% വരെ ക്യാൻസറിനു കാരണം നാം കഴിക്കുന്ന ഭക്ഷണമാണ്. വർദ്ധിച്ച ഓക്സീകരണമാണ് അമിതമായ കോശ വളർച്ചക്കും ക്യാൻസറിനും കാരണം .ഓക്സീകരണ വിരുദ്ധസ്വഭാവമുള്ള ലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ക്യാൻസർ വരുന്നത് തടയാൻ ആവശ്യം. പൊതുവേ ക്യാൻസർ വന്നാൽ എന്തു പ്രതിവിധി എന്നുള്ളതിലാണ് ആരോഗ്യരംഗത്തുള്ളവർ ശ്രദ്ധിക്കുന്നത്. എന്നാൽ ജീവിത രീതിയിലും ഭക്ഷണത്തിലും ചെറിയ ശ്രദ്ധ ചെലുത്തിയാൽ പടർന്നു പിടിക്കുന്ന ക്യാൻസറിനെ തടഞ്ഞു നിർത്താൻ കഴിയും.ഇത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരേ ലളിതമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.പത്രസമ്മേള നത്തിൽ ഡോ. ടി.പി.വി.സുരേന്ദ്രൻ, പി.എം ജോസ്, ഫാ.മാത്യു പെരുമാട്ടി കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *