November 15, 2025

മേപ്പാടി റൂട്ടിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതായി പരാതി

0
IMG_20171127_120229

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മേപ്പാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി.ബസുകൾ അനാവശ്യമായി ട്രിപ്പുകൾ മുടക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകിയതായി ബസ് പാസ ഞ്ചേഴ്സ് ജനകീയ കമ്മിറ്റി കൺവീനർ കെ.പി. അലി ഖാൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

      അട്ടമല ,ചൂരൽമല , മുണ്ടക്കൈ റൂട്ടുകളിൽ ഓടുന്ന ബസുകൾ അട്ടമല യിലെത്താതെ ചൂരൽമല വരെ വന്ന് തിരിച്ച് പോകുന്ന അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ പരാതി പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. വിഷയം മനുഷ്യാവകാശ കമ്മീഷനിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നിരുന്നു. ബസുകൾ ബ്രേക്ക് ഡൗൺ ആണന്ന മറുവാദമാണ് ഉന്നയിക്കുന്നത്. ചില സമയങ്ങളിൽ ജീവനക്കാർ ഉണ്ടാകാറില്ല. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് കെ.എസ്. ആർ.ടി.സി.യുടേത്. മുടക്കം കൂടാതെ ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് അലി ഖാൻ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *