May 17, 2024

ശ്വാസകോശരോഗികള്‍ക്ക് ആശ്വാസമായി റിയാദ് കെ എം സി സിയുടെ സേവനമാതൃകകള്‍

0
Oxygen
കല്‍പ്പറ്റ: ശ്വാസകോശരോഗികള്‍ക്ക് ആശ്വാസമായി റിയാദ് കെ എം സി സിയുടെ സേവനമാതൃകകള്‍. ജില്ലയില്‍ ശ്വാസകോശ രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങളിലൊന്നായ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കി കാരുണ്യത്തിന്റെ ജീവശ്വാസമേകുകയാണ് റിയാദ് വയനാട് കെ എം സി സി. പൊതു ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്ന രീതിയില്‍ വയനാട് സി എച്ച് സെന്ററിനാണ് രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ റിയാദ് കെ എം സി സി വാങ്ങി നല്‍കിയത്. ജില്ലയിലുള്ള പല സംഘടനകളുടെ കൈവശത്തിലും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ഉണ്ടെങ്കിലും രോഗികളുടെ ബാഹുല്യം കാരണം അത്യാവശ്യ രോഗികള്‍ക്ക് പലപ്പോഴും യഥാസമയം ലഭിക്കാറില്ല. ഈ വിവരം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റും ആരോഗ്യസേവനരംഗത്തെ സജീവ സാന്നിധ്യവുമായ ഷമീം പാറക്കണ്ടി, വയനാട് റിയാദ് കെ എം സി സി നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ചികിത്സാ സഹായങ്ങള്‍, കാരുണ്യ ഭവനങ്ങള്‍ അടക്കമുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന കെ എം സി സി, വയനാട് സി എച്ച് സെന്റര്‍ വഴി പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് ഡയാലിസിസിനും സഹായങ്ങള്‍ നല്‍കുന്നുണ്ട്. കല്‍പ്പറ്റ സെന്റര്‍ ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ വയനാട് റിയാദ് കെ എം സി സി വൈസ് പ്രസിഡന്റ് മനാഫ് കാട്ടിക്കുളത്തില്‍ നിന്നും ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങി. ഡയാലിസിസ് പദ്ധതിയിലേക്കുള്ള തുക കെ എം സി സി സെക്രട്ടറി ഇല്യാസ് ബത്തേരിയും സി എച്ച് സെന്ററിന് കൈമാറി. ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ സ്വാഗതം പറഞ്ഞു. പി കെ അബൂബക്കര്‍, സി മൊയ്തീന്‍കുട്ടി, എം മുഹമ്മദ് ബഷീര്‍, എം കെ മൊയ്തു, എ പി ഹമീദ്, കെ കെ ഹനീഫ, കെ എം അബ്ദുള്ള, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, ഹാരിസ് കാട്ടിക്കുളം, മുജീബ് കെയംതൊടി, സി ടി ഹുനൈസ്, കെ എം സി സി ഭാരവാഹികളായ ആബിദ് ചുണ്ടേല്‍, റിയാസ് ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *