May 15, 2024

ദേശീയ മാതൃക സൃഷ്ടിക്കാൻ വയനാടിന് കഴിയുമെന്ന് അന്തരാഷ്ട്ര ജല ശാസ്ത്രജ്ഞൻ ഡോ.അഫ്റോസ് അഹമ്മദ്

0
Img 20180326 Wa0106
മാനന്തവാടി: ദേശീയ രംഗത്ത് മാതൃക സൃഷ്ടിക്കാൻ വയനാടിന് കഴിയുമെന്ന് അന്തരാഷ്ട്ര ജല ശാസ്ത്രജ്ഞാനും കേന്ദ്ര സയൻസ് & ടെക്നോളജി  വകുപ്പ് മിഷൻ എക്കോ നെസ്റ്റ് ചെയർമാനുമായ ഡോ.അഫ്റോസ് അഹമ്മദ് .വായുവും ജലവും പ്രകൃതിയും വിഭവശേഷിയും ലഭ്യമായ വയനാട് പശ്ചിമഘട്ടത്തിൽ തന്നെ ചരിത്രത്തിൽ ഇടം പിടിച്ച ഭൂമിയാണ് . ഭക്ഷ്യ സുരക്ഷയെ കുറിച്ച് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ തനതായ കാർഷിക രീതിയിലൂടെ ഭക്ഷ്യോൽപ്പദനം നടത്തുകയും രാജ്യത്തിന് മാതൃകയാക്കുംവിധം കലർപ്പില്ലത്ത ഭക്ഷ്യവസ്തുകൾ ഉൽപാദിപ്പിക്കന്നും കഴിയും എന്നതാണ് യാഥർത്ഥ്യം. വയനാട് വിഭവശേഷിയുടെ സമൃതിയാണ് വിവിധ മേഖല വികസനം യാഥർത്ഥ്യവത്കരിക്കാൻ വയനാടിന് കഴിയും .വിഭവശേഷി ഉണ്ടായിട്ടും വേണ്ട വിധം പ്രയോജനപ്പെടുത്തുവനും രാജ്യത്തിന് മുതൽ കൂട്ടാക്കുവാൻ കഴിയത്തതുമാണ് നമ്മുടെ പ്രശ്നം മനേഹരമായ പ്രകൃതിയും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി ജൈവ കൃഷി പരിപോഷിപ്പിക്കുകയും അതിൽ നിന്നുണ്ടാകുന്ന മൂല്യവർദിത ഉൽപ്പന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നതിനുള്ള ഒരു സംവിധാനം രൂപപ്പെട്ടാൽ സമ്പന്നമാക്കും നമ്മുടെ സമ്പത്ത് വ്യവസ്ഥ. വയനാടിന്റെ പരിസ്ഥിതിക പ്രധാന്യം ചോരത്തെ ശാസ്ത്ര സങ്കേതിക വിദ്യയുടെ അനന്ത സധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ സംഭരഭങ്ങളിലൂടെ രാജ്യത്തെ മാറ്റിയൊടുക്കാൻ മാനോഹരമായ ഈ നാടിന് കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാനന്തവാടി നഗരസഭയും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എക്കോ ഡിജിറ്റൽ ജൻ വിജ്ഞാൻ സദസ്സ് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.


ഡിജിറ്റൽ സാക്ഷരതയും ഹരിത സമ്പദ്ഘടനയും ഒരുമിച്ചുള്ള യുഗത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും ഉൽപ്പന്നങ്ങൾ ഉപഭോക്തവിന് നേരിട്ട് എത്തിക്കാൻ ഓൺലൈൻ വ്യാപരം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും ചൈന പോലുള്ള രാജ്യങ്ങൾ ലോക സമ്പത്ത് ഘടനയിൽ സ്ഥാനം പിടിച്ചതു മഹാത്മ ഗാന്ധിയുടെ ആശയമായ ഒരു  വീട്ടിൽ ഒരു സംരംഭം എന്ന   ആശയത്തിലൂടെയാണ് എന്നും   അദ്ദേഹം പറഞ്ഞു.


 കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഈ മേഖലയിൽ നൂതനമായ ആശയങ്ങളൊടെയുളള ഇടപ്പെടലുകളും സങ്കേതിക വിദ്യകളും സമ്പത്തിക സഹായങ്ങളും ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  തയ്യറാണ്. മൂല്യവർദ്ദിത ഉൽപ്പനങ്ങളുമായി ഒരോ ജെ.എൽ.ജി കളും മുന്നോട്ട് വരണം. മാനന്തവാടി നഗരസഭ ജെ.എൻ.ജി കളുടെ ശാക്തികരണത്തിന് സമ്പൂർണ പദ്ധതിക്ക് രൂപം നൽകുമ്പോൾ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ശക്തമായ പിന്തുണയുമായി മുന്നിൽ ഉണ്ടക്കുമെന്ന് പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന വൈസ് ചെയർമാൻ എൻ.ബാലഗോപൽ അഭിപ്രയപ്പെട്ടു.   മാനന്തവാടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി.ബിജു ചടങ്ങിൽ അദ്ധ്യഷത വഹിച്ചു. 
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാരദ സാജിവൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കടവത്ത് മുഹമ്മദ്, കൗൺസിലർമാരായ ജേക്കബ് സെബസ്റ്റ്യൻ, പി. വി. ജോർജ്, അരുൺകുമാർ ബി.ഡി, മിനി വിജയൻ, സി.ഡി.എസ് ചെയർപേഴ്സൺ ജിഷ ബാബു എന്നിവർ ആശംസ അർപ്പിച്ചു.ചടങ്ങിന് പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അർജുൻ.പി.ജോർജ് നന്ദി പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *