May 18, 2024

വയനാട് ആദിവാസിസാക്ഷരതാ പദ്ധതി 95.5 ശതമാനം വിജയം

0
• 4309 ആദിവാസികള്‍ തുടര്‍ പഠനത്തിന് അര്‍ഹരായി
ജില്ലയിലെ ആദിവാസി നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി
സംസ്ഥാന സാക്ഷരതാ മിഷന്‍ വയനാട് ജില്ലയില്‍ ആരംഭിച്ച പ്രത്യേക സാക്ഷരതാ
പദ്ധതിയില്‍ പരീക്ഷ എഴുതിയ 4512 പേരില്‍ 4309 പേര്‍ വിജയിച്ചു. 95.5 ശതമാനമാണ്
വിജയം. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ 90
വയസ്സുള്ള കുംഭയാണ് ഏറ്റവും കൂടുതല്‍ പ്രായം കൂടിയ വിജയി. പണിയ,
കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് പരീക്ഷ എഴുതിയവരില്‍ ഭൂരിഭാഗവും. 758
പുരുഷന്‍മാരും 3551 സ്ത്രീകളുമാണ് വിജയിച്ചത്. എഴുത്ത്, വാച, കണക്ക് എന്നീ
വിഷയങ്ങളില്‍ നൂറില്‍ 30 മാര്‍ക്കാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പൊഴുതന ഗ്രാമ
പഞ്ചായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ വിജയിച്ചത്. 234 പേര്‍. ഏറ്റവും
കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയതും പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നിന്നാണ്.
257 പഠിതാക്കളെയാണ് പരീക്ഷക്കിരുത്തിയത്. പരീക്ഷ എഴുതിയവരില്‍ രണ്ടാം സ്ഥനം
നെന്‍മേനി ഗ്രാമ പഞ്ചായത്താണ്. 251 പേര്‍ പരീക്ഷ എഴുതിയവരില്‍ 231 പേരാണ്
വിജയിച്ചത്.
 കല്‍പ്പറ്റ ബ്ലോക്കാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയത്. 1632 പേര്‍.
28 പഠിതാക്കളെ പരീക്ഷക്കിരുത്തിയ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഫോറസ്റ്റ്
വയല്‍കോളനിയും നെന്മേനി ഗ്രാമ പഞ്ചായത്തിലെ കൊന്നമ്പറ്റ കോളനിയും കൂടുതല്‍
പേരെ പരീക്ഷക്കിരുത്തി. നഗരസഭകളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയാണ്
ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. 203 പേരില്‍ 199 പേര്‍
വിജയിച്ചു. സാക്ഷരതാ പരീക്ഷ വിജയിച്ചവര്‍ക്ക് നാലാംതരം തുല്യതാ കോഴ്‌സിന്
ചേരാം. സാക്ഷരതാ ക്ലാസുകളില്‍ നടന്ന അതേ പഠന കേന്ദ്രങ്ങളില്‍ തന്നെ നാലാം തരം
തുല്യതാകോഴ്‌സ് പഠിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
രാംഘട്ടം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മെയ് 20 ന്
ജില്ലയില്‍ ആരംഭിച്ച പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതി 200 ആദിവാസി
ഊരിലേക്ക്കൂടി വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം മെയ് 20 ന്
രാവിലെ 11 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ വിജയിച്ചവര്‍ക്കുളള 
സര്‍ട്ടിഫിക്കറ്റ്‌ വിതരണവും മന്ത്രി നടത്തും.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ
അധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ്എം.പി മുഖ്യാതിഥിയായിരിക്കും. ഐ.സി.
ബാലകൃഷ്ണന്‍ എം.എല്‍.എ വിശിഷാടാതിഥിയായിരിക്കും. സംസ്ഥാന സാക്ഷരതാ
മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരണം നടത്തും.
ജനപ്രതിനിധികളും 1500 ഓളം ആദിവാസി സാക്ഷരതാ പഠിതാക്കളും പങ്കെടുക്കും. 250
പേര്‍ നടത്തുന്ന വട്ടക്കളിയും, നാടന്‍പ്പാട്ടും, സാക്ഷരതാ ഗാനവും, തുടിപ്പാട്ടും
അരങ്ങേറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *