May 19, 2024

സബ് കലക്ടർക്കെതിരെ സി.പി.ഐ.യുടെ മാർച്ചും ധർണ്ണയും.

0
Img 20180526 Wa0033 1
നെൽവയൽതണ്ണീർത്തട അപേക്ഷകളിൽ നടപടിയില്ല.. സി.പി.ഐ മാനന്തവാടി സബ്ബ് കളക്ടർക്കെതിരെ മാർച്ച് നടത്തി.
      മാനന്തവാടി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമവും കെ എൽ യു നിയമവും അനുസരിച്ച് വീട് നിർമ്മിക്കുന്നതിന് വേണ്ടി അനുമതിക്കായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അടിയന്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സബ്ബ് കളക്ടറുടെ ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലയിലെ പ്രാദേശിക നിരീക്ഷണ സമതികൾ പരിശോധനടത്തി അംഗീകാരം നൽകി അന്തിമ അംഗികാരത്തിന് നൽകിയ ഫയലുകളിലാണ് സബ്ബ് കളക്ടർ തിരുമാനമെടുക്കതെ കാലതമാസം വരുത്തുന്നത്. ഒരു വർഷം മുമ്പ് മുതലുള്ള അപേക്ഷകൾ കെട്ടികിടക്കുന്നുണ്ട്. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവരും 5 സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള അപേക്ഷകളാണ് കുടതലുമുള്ളത്.വൻകിടക്കാർക്ക് അനുമതി നൽകുന്നതായും സി പിഐ കുറ്റപ്പെടുത്തി. 
       പാരിസൺ ഉൾപ്പെടെയുള്ളവൻകിട എസ്റ്റേറ്റുകളുടെ കൈവശമുള്ള മിച്ചഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നും എസ്റ്റേറ്റിന്റ കൈവശമുള്ള മിച്ചഭൂമി തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടയിരുന്നു സമരം. സമരം സി പിഐ ജില്ലാ കൗൺസിൽ അംഗം ഇ ജെ.ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കൗൺസിൽ അംഗം ജോണി മറ്റത്താലാനി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, രജിത്ത് കമ്മന, എൽ സോമൻനായർ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിമാരയ ദിനേശ്ബാബു, കെ.പി.വിജയൻ, പി.ഗോപി, കെ.സജീവൻ, എം.ബാലകൃഷ്ണൻ, ശോഭരാജൻ, ശശി മുട്ടൻങ്കര, ഷിലാ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *