May 18, 2024

ജില്ലയുടെ പുനർനിർമ്മാണം ഉടൻസാധ്യമാക്കുക-എസ്.ഡി.പി.ഐ

0
02 1 1
കൽപ്പറ്റ:ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഭയാനകരമായ ഒരു ദുരന്തമാണ് നാം പിന്നിട്ടിരിക്കുന്നത്.വയനാട് ജില്ലയിലെ പത്ത് പേരുടെ ജീവൻ കവർ ഈ പ്രളയത്തിൽ എസ്.ഡി.പി.ഐ-ആർ ജി ടീമും സന്നദ്ധ സംഘടനകളുടേയും ജിവൻ രക്ഷാപ്രവർത്തകരുടേയും അവസരോചിതവും പക്വവുമായ ഇടപെടൽ കൊണ്ട് മാത്രമാണ് വളരെ വലുതാകുമായിരുന്നു മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞത്.789 വീടുകൾ പൂർണ്ണമായും ആയിരക്കണക്കിന് വീടുകൾ ഭാഗികമായും തകർന്നു.അമ്പതിനായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി.കാർഷികമേഘലയിൽ ഉണ്ടായ നഷ്ടം ഭീകരമാണ്.1008-കോടി നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.82100 കർഷകർ പ്രളയക്കെടുതിക്ക് ഇരയായി.സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ തുച്ഛവും അപര്യാപ്തവുമാണ്.ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും മുന്നണികളും പാർട്ടികളും ഈ വിഷയം ഉന്നയിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല.ഈ സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കുക,ജില്ലയിലെ പുനർനിർമ്മാണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി നടപ്പാക്കുക,മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷമാക്കി ഉയർത്തുക,യാതൊരു മുന്നറിയിപ്പുമില്ലാതെ ബാണാസുര ഡാം തുറന്നു വിട്ട് പ്രളയക്കെടുതി ഭയാനകരമാക്കിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുക,തകർന്ന്‍ കിടക്കുന്ന റോഡുകളും പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുക,കാർഷിക വിളകളുടെ നഷ്ടപരിഹാരം പൂർണ്ണമായും വേഗത്തിലും വിതരണം ചെയ്യുക,രണ്ട് ലക്ഷം വരെയുള്ള മുഴുവൻ കാർഷിക കടങ്ങളും എഴുതി തള്ളുക,പുറമ്പോക്കിൽ താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടവരേയും സുരക്ഷിത ഇടങ്ങളിൽ പുനരധിവസിപ്പിക്കുക,വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉപജീവനത്തിന് പകരം സംവിധാനം ഒരുക്കുക,നഷ്ടപ്പെട്ട രേഖകൾലഭ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടി ച്ചാണ് എസ്.ഡി.പി.ഐ.സമര രംഗത്ത് ഇറങ്ങുന്നത്.എസ്.ഡി.പി.ഐ. മണ്ഡലം നേതാക്കൾ നടത്തുന്ന ഏകദിന നിരാഹാര സമരം സംസ്ഥാന സമിതി അംഗം പി.ആർ.കൃഷ്ണൻക്കുട്ടി ഉദ്ഘാടനം ചെയ്തു.എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് എൻ.ഹംസ വാര്യാട് പൊന്നാടയണിയിച്ചു.എസ്.ഡി.പി.ഐ. ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ വിഷയാവതരണം നടത്തി.മണ്ഡലം പ്രസിഡന്റ് സുബൈർ കൽപ്പറ്റ,ജോ.സെക്രട്ടറി നൗഷീർ പിണങ്ങോട്,ജനറൽ സെക്രട്ടറി ആർ.കെ.ഷമീർ,മണ്ഡലം ട്രഷറർ സി.എച്ച്.നാസർ,മണ്ഡലം കമ്മിറ്റി അംഗം റഫീഖ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം ജലീൽ സഖാഫി പേരാമ്പ്ര നിർവഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *