May 20, 2024

ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെ പ്തംബർ എട്ടു വരെ (സെപ്തംബർ 08) റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യും.

1
ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെ പ്തംബർ എട്ടു വരെ (സെപ്തംബർ 08)
റേഷൻ കടകളിൽ നിന്നും വിതര ണം ചെയ്യുന്ന താണെന്ന് ജില്ലാ സപ്ലൈ ഓഫിസർ കെ.വി
പ്രഭാകരൻ അറി യിച്ചു. എ.എ.വൈ കാർഡ് (മ ഞ്ഞ) ഉടമ കൾക്ക് 30 കിലോഗ്രാം അരിയും, 5
കിലോഗ്രാം ഗോതമ്പും സൗജന്യമായി ല ഭി ക്കും. പ്രയോരിറ്റി കാർഡ് (പിങ്ക്) ഉടമ കൾക്ക് 4
കിലോഗ്രാം അരിയും, 1 കിലോഗ്രാം ഗോതമ്പും കാർഡിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും
കിലോഗ്രാമിന് ഒരു രൂപ നി രക്കിൽ ലഭിക്കും. നോൺ പ്രയോരിറ്റി (സബ്‌സിഡി)
എൻ.പി.എസ്. (നീല) കാർഡുടമ കൾക്ക് ഓരോ അംഗത്തിനും കിലോഗ്രാമിന് മൂന്നു രൂപ
നിര ക്കിൽ 2 കിലോഗ്രാം അരിയും 16 രൂപയ്ക്ക് 3 കിലോഗ്രാം ഫോർട്ടിഫൈഡ് ആട്ടയും ല
ഭിക്കും. നോൺ പ്രയോരിറ്റി (നോൺ സബ്‌സിഡി) (വെളള) കാർഡുടമ കൾക്ക് കിലോഗ്രാമിന്
9.90 രൂപ നിര ക്കിൽ 6 കി.ഗ്രാം അരിയും 16 രൂപയ്ക്ക് 3 കി.ഗ്രാം ഫോർട്ടി ഫൈഡ് ആ
ട്ടയും ലഭിക്കും. മ ണ്ണെണ്ണ, വൈദ്യുതീകരിച്ച വീടുകൾക്ക് 1 ലിറ്ററും വൈദ്യുതീകരിക്കാത്ത
വീടുകൾക്ക് 4 ലിറ്ററും 29 രൂപ നിരക്കിൽ ലഭിക്കും. പഞ്ചസാര 1 കിലോഗ്രാം വീതം
എല്ലാകാർഡുടമ കൾക്കും ലഭിക്കും. എ.എ.വൈ കാർഡുടമ കൾക്ക് 21 രൂപയും മറ്റ് കാർഡുടമകൾക്ക്
22 രൂപയുമാണ് പഞ്ചസാര യുടെ നിരക്ക്. കൂടാതെ വയനാട് ജില്ലയെ
പ്രളയബാധിത ജില്ലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കാർഡുടമകൾക്കും
മുകളിൽ പറഞ്ഞ വിഹിതത്തിന് പുറമേ 5 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.
റേഷൻ സാധനങ്ങൾ വാങ്ങിക്കുമ്പോൾ ബില്ല് നിർബന്ധമായും ചോദിച്ച് വാങ്ങിക്കണം.
ബില്ലിലെ അർഹതപ്പെട്ട മുഴുവൻ വിഹിതവും ലഭിച്ചിട്ടുെന്ന് ഉറപ്പുവരുത്തണം. കടക്കാർ
ബില്ല് നൽകാൻ വിസമ്മതിക്കുകയോ, അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കാതെ
വരികയോ ആണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ഉടൻ തന്നെ ബന്ധപ്പെടേ താണ്
ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. 
AdAdAd

Leave a Reply

1 thought on “ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം സെ പ്തംബർ എട്ടു വരെ (സെപ്തംബർ 08) റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യും.

Leave a Reply to Rayees A Cancel reply

Your email address will not be published. Required fields are marked *