May 7, 2024

കേന്ദ്ര പദ്ധതി ബോധവത്ക്കരണം നാളെ മുണ്ടേരിയിൽ

0
കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ഉടനീളം
സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്‌കൃത വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ഊർജ്ജിത
ബോധവൽക്കരണം ഞായറാഴ്ച രാവിലെ 11 ന് മുേരി ഗവ.ഹയർ സെക്കൻഡറിയിൽ
മുൻസിപ്പൽ ചെയർപേഴ്‌സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. പകർച്ചവ്യാധി
നിയന്ത്രണം, പ്രളയബാധിത ദുരിതവും തിരിച്ചുവരവും, കൗൺസിലിങ്ങ്, കോഴിക്കോട്
മനോരഞ്ജൻ ആർട്‌സിന്റെ കലാപരിപാടികൾ, ക്വിസ് മത്സരം തുടങ്ങിയവ നടക്കും.
ജില്ലയിൽ 24 ഇടങ്ങളിലായാണ് ഊർജ്ജിത ബോധവത്കരണ പരിപാടികൾ നടക്കുക.
ജില്ലാ സാക്ഷരതാ മിഷന്റെ സഹ കര ണ ത്തോടെ ഇതിന് മുന്നോടിയായി ഏകദിന
ശില്പശാല നടത്തി. സി. കെ. ശശീന്ദ്രൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. സാക്ഷരതാ
മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. എൻ. ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സമ്പൂർണ്ണ
ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. എ. ജസ്റ്റിൻ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അനൂപ്,
കൊടുവള്ളി ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോർജ്ജ്, സാക്ഷരതാ
മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സോയ നാസർ, ഫീൽഡ് ഔട്ട്‌റിച്ച് ബ്യൂറോ ഓഫീസർ
സി. ഉദയകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ശില്പശാലയോടനു
ബ ന്ധിച്ച് പ്രശ്‌നോത്തരി മത്സരവും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *