May 18, 2024

സജിത്തിനോടുള്ള സന്തോഷിന്റെ നാല് വർഷത്തെ പക ഇല്ലാതാക്കിയത് ഒരു കുടുംബത്തെ :വിനയായത് സജിത്തിന്റെ ജീവിതരീതി.

0
Img 20181008 144016
വിഷമദ്യം കഴിച്ച്   ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ വിനയായത് സജിത്തിന്റെ ജീവിതരീതി.
സി.വി.ഷിബു.
മാനന്തവാടി: വയനാട് വെള്ളമുണ്ട വാരാമ്പറ്റ  കൊച്ചാറ പുലയ കോളനിയിൽ ഒരു   കുടുംബത്തിലെ മൂന്ന് പേർ വിഷമദ്യം  കഴിച്ച്  മരിച്ച സംഭവത്തിൽ ഒരാളെ മാനന്തവാടി എസ്.എം .എസ് ഡിവൈ.എസ്.പി.  കുബേരൻ നമ്പൂതിരി അറസ്റ്റ് ചെയ്തു . എറാണകുളം പറവൂർ  സ്വദേശിയായ   മാനന്തവാടി അറാട്ടുത്തറയിൽ  തമാസിക്കുന്ന പാലത്തിങ്കൽ സന്തോഷ് (46)  അറസ്റ്റിലായത്. ഇതു വരെ  സജിത്ത് കുമാർ എന്ന മറ്റൊരു യുവാവും  പ്രതിയാണന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.  ആദ്യത്തെ എഫ്. ഐ. ആറിൽ പ്രതിയായി സജിത്തും ഉണ്ടായിരുന്നു. എന്നാൽ രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സജിത്തിനെ ഒഴിവാക്കി സന്തോഷിനെ മുഖ്യപ്രതിയാക്കി രണ്ടാമത്തെ എഫ്. ഐ.ആർ. തയ്യാറാക്കിയാണ് സന്തോഷിനെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.     സജിത്താണ് ദുരന്തത്തിന് കാരണമായ മദ്യം വെള്ളമുണ്ട വാരാമ്പറ്റ  കൊച്ചാറകോളനിൽ എത്തിച്ചത് .മദ്യം കഴിച്ച് തികന്നായി (72), മകൻ പ്രമോദ് (35) ബന്ധുവായ പ്രസാദ് (37) എന്നിവരാണ്   ഒരാഴ്ച മുമ്പ്  മരിച്ചത്.സജിത്തിന് മദ്യം നൽകിയത്  പ്രധാന പ്രതി  മാനന്തവാടിയിലെ സ്വർണ്ണ പണിക്കരനായ സന്തോഷാണ്. നിരപരാധികളായ മൂന്ന് പേരുടെ ജീവനാണ് വിഷമദ്യം കവർന്നത്.കഴിഞ്ഞ ബുധനാഴ്ചയാണ്  സജിത്ത് മന്ത്രച്ചരട് കെട്ടുന്നതിന് തികന്നായിയുടെ   വീട്ടിൽ മദ്യവുമായി എത്തിയത്. മദ്യം കഴിച്ച തികന്നായി  കുഴഞ്ഞു വിണ് മരിക്കുകയായിരുന്നു. തികന്നായിയുടെ  മൃതദേഹം സംസ്കരിക്കുന്നതിനുള്ള   ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ്   രാത്രി മകൻ പ്രമോദും ബന്ധു പ്രസാദും കുപ്പിയിൽ ബാക്കിയുള്ള മദ്യം കഴിച്ചത്  ഉടൻ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇരുവരും  മരിക്കുകയായിരുന്നു. 
2014-ൽ മാനന്തവാടിയിൽ സതീശ് എന്നൊരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടന്നും സജിത്ത് അടക്കമുള്ള ചിലരാണ് തന്റെ മരണത്തിന് കാരണമെന്നും ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് സതീശ് മരിച്ചത്. ഇക്കാരണത്താൽ സജിത്തിനെ വധിക്കാൻ  സതീശിന്റെ ഭാര്യയും സഹോദരനായ  സന്തോഷ് പദ്ധതി തയ്യാറാക്കി വരികയായിരുന്നു.ഇതിനിടെ രണ്ട് വർഷം മുമ്പ് സന്തോഷിന്റെ ഭാര്യയെയും സജിത്തിന്റെ വാഹനത്തിൽ സന്തോഷ് കാണാനിടയായി. വീണ്ടും മറ്റൊരു തവണ കൂടി സജിത്തിന്റെ വാഹനത്തിൽ സന്തോഷിന്റെ ഭാര്യയെ കാണുകയും സതീശന്റെ ഡയറി അടുത്തിടെ ലഭിക്കുകയും ചെയ്തതോടെ സജിത്തിനെ വധിക്കാൻ ഉറച്ച  തീരുമാനമെടുക്കുകയായിരുന്നു. പൊതുപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമായി നടക്കുന്ന സജിത്ത് ഇടക്കിടെ മദ്യപിക്കുന്നതിനും ആരും അറിയാതെ മദ്യം സംഘടിപ്പിച്ചിരുന്നത് സന്തോഷ് വഴിയായിരുന്നു.  ഇത് മറയാക്കി രണ്ട് വർഷം മുമ്പ് കൈയ്യിലുണ്ടായിരുന്ന സൈനഡ് മദ്യത്തിൽ കലർത്തി സജിത്തിന് നൽകുകയായിരുന്നു. ബീവറേജസ്  കോർപ്പറേഷന്റെ മാനന്തവാടി ഔട്ട്ലറ്റിൽ നിന്ന് മദ്യം വാങ്ങിയ സന്തോഷ് ആ മദ്യം മുമ്പ് കൈയ്യിലുണ്ടായിരുന്ന തമിഴ് നാട് മദ്യത്തിന്റെ കുപ്പിയിൽ ഒഴിച്ച് അതിൽ പൊട്ടാസ്യം സൈനഡ് കലർത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മറ്റ് രണ്ട് കുപ്പികളും കത്തിച്ചു കളഞ്ഞതായി സന്തോഷ് പോലീസിനോട് സമ്മതിച്ചു. 
 സന്തോഷ് സജിത്തിനെ വധിക്കുന്നതിന് വേണ്ടിയാണ് മദ്യം നൽകിയത്.. സതീശന്റെ   അത്മഹത്യക്കുറിപ്പും   സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടന്ന സംശയവും കാരണം സജിത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിഷം കലർത്തിയ മദ്യം സന്തോഷ് സജിത്തിന് എത്തിച്ച് നൽകിയതെന്ന് പോലിസ് പറഞ്ഞു. ഈ ലക്ഷ്യം അറിയാതെ വീട്ടിൽ സൂക്ഷിച്ച മദ്യം തികന്നായിക്ക് സമ്മാനമായി സജിത്ത് നൽകുകയായിരുന്നു. മുമ്പ് തികന്നായിയുടെ അയൽവാസിയ സജിത്ത് മകളുടെ അസുഖവുമായി ബന്ധപ്പെട്ടാണ്   ചരട് മന്ത്രിക്കുന്നതിന് തികന്നായിയുടെ വീട്ടിൽ എത്തിയത്. പുലയ സമുദായത്തിന്റെ ആചാര ചടങ്ങുകളിൽ കാർമ്മികനായിരുന്ന  തികന്നായി അടുത്ത് അറിയുന്നവർക്ക് മാത്രമെ ചരട് മന്ത്രിച്ചു നൽകാറുള്ളൂ. ഇതിന് പ്രതിഫലം പണമായി വാങ്ങാത്തതിനാലാണ് സജിത്ത് മദ്യം കൊടുത്തത്. ഭാര്യയുടെയും മറ്റ് ട്ടുകാരുടെയും മുമ്പിൽ വച്ചാണ് തികന്നായി അൽപ്പം മദ്യം കഴിച്ചത്. ഇക്കാര്യത്തിൽ സജിത്തിന്റെ  ഭാഗം മനപൂർവ്വമല്ലാത്ത തെറ്റായതിനാലാണ് സജിത്തിനെ മാപ്പുസാക്ഷിയാക്കിയത്.. ആദ്യം മാനന്തവാടി ഡി.വൈ.എസ്.പി.കെ.എം. ദേവസ്യയായിരുന്നു കേസ് അന്വേഷിച്ചത്. മരണപ്പെട്ടവർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് കേസ് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിന്റെ കേസുകൾ അന്വേഷിക്കുന്ന എസ്.എം.എസിന് വിട്ടത്. പ്രതി  സന്തോഷിനെ  
മാനന്തവാടി കോടതിയിൽ ഹാജരക്കി .നേരിട്ട് പ്രതിയല്ലങ്കിലും  സജിത്തിന്റെ  ജീവിത രീതിയിലെ ചില   ശീലങ്ങളും സ്വഭാവങ്ങളുമാണ്  വലിയ ദുരന്തത്തിലേക്ക് വഴിതെളിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *