May 15, 2024

ഹരിതകേരളം മിഷൻ ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു

0
* നവംബർ ഒന്നിനകം എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേന
ഹരിതകേരളം മിഷൻ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ്
വൈസ് ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ യുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മിനി
കോൺഫറൻസ് ഹാളിൽ ചേർന്നു. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ജലസമൃദ്ധി
(ജലം), സുജലം സുഫലം (കൃഷി), മാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ
നിലവിലുള്ള പദ്ധതികളുടെ അവലോകനവും തുടർ പ്രവർത്തന ആസൂത്രണവും
യോഗത്തിൽ ചർച്ച ചെ യ്തു. പ്രളയാനന്തരം ഈ മൂന്നു മേഖലകളിലും പുതുതായി ഉടലെടുത്ത
പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് പ്രധാന കടമ്പയെന്നു വൈസ് ചെയർപേഴ്‌സൺ
അഭിപ്രായപ്പെട്ടു. എന്നാൽ, ഹരിതകേര ളം മിഷന്റെ പൊതുലക്ഷ്യ ങ്ങൾക്കു മാറ്റമില്ല. ക്ലീൻ വയനാട്
പോലു ള്ള പ്ര വർത്തനങ്ങളിലൂടെ ശുചീകര ണ പ്രവർത്തനങ്ങളിൽ മുമ്പേ നടക്കാൻ
വയനാടി ന് കഴിഞ്ഞു. ഇതിന്റെ ചുവടുപി ടി ച്ചാണ് ക്ലീൻ ഇടുക്കി പദ്ധതി വന്നത്. തോടുകളും
പുഴകളും മെച്ചപ്പെട്ട നിലയിൽ പുനസ്ഥാപിക്കാൻ കഴിയണം. മൂന്ന് ഉപമിഷനു കളിലും ഫലപ്രദമായ ഇടപെടലുകൾ അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. സീറോ പ്ലാസ്റ്റിക്
ഓൺ ഗ്രൗണ്ട് എന്ന ആശയമാണ് പ്രാവർത്തികമാവേണ്ടതെന്ന് യോഗ ത്തിൽ അഭിപ്രായമുയർന്നു. മൂപ്പൈനാട്, വൈത്തിരി, മീനങ്ങാടി പഞ്ചായത്തുകളാണ് പൂർണ തോതിൽ പ്ലാസ്റ്റിക്
ഷ്രെഡിങ് സംവിധാനം പ്രാവർത്തികമാക്കിയത്. പടിഞ്ഞാറത്തറ, എടവക, പൊഴുതന, തൊണ്ടർനാട്, തിരുനെല്ലി പഞ്ചായത്തുകൾ ഇതേ വഴിയിലാണ്. സർക്കാർ ഓഫിസുകൾ, സ്വകാര്യ
സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, വീടുകൾ, പൊതുസ്ഥലങ്ങൾ എന്നീ തരത്തിൽ ഹരിത നിയ മാവലി പ്രാവർത്തികമാവണം. ജില്ലാ, ബ്ലോക്ക്, മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ യഥാക്രമം 94, 36, 21, 171 സർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാ
പിച്ചു. ജില്ലയിൽ നിന്ന് രണ്ടു ലോഡ് ഇ-മാലിന്യങ്ങ ൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
സുരക്ഷിത വയനാട് എന്ന ആശയത്തിനായി അജൈവ മാലിന്യങ്ങൾ നീർച്ചാലുകളിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഇതു ശേഖരിക്കാനുള്ള സംവിധാനം കാര്യക്ഷമ മാവണം. ഇവിടെയാണ്
ഹരിതകർമ സേ നകളുടെ പ്രസക്തിയെന്നു യോഗം വിലയിരുത്തി. ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങ ളിൽ 12 ഇടങ്ങളിൽ 'നീർത്തട നടത്തം' പൂർത്തിയായി. 10 തദ്ദേശസ്ഥാപനങ്ങ
ളാണ് നീർത്തട മാസ്റ്റർപ്ലാൻ തയ്യാറാക്കിയത്. നവംബർ ഒന്നിനകം എല്ലാ ഗ്രാമ പ്പഞ്ചായത്തുകളിലും
ഹരിതകർമസേന പ്രവർത്തനം തുടങ്ങും. യൂസർഫീ സംബന്ധിച്ച് തീരുമാനമായി.
 ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി സാങ്കേതിക സമിതികൾ രൂപീകരിച്ച് ബ ന്ധപ്പെട്ടവർക്കു പരിശീലനം നൽകിയതായി യോഗം വിലയിരുത്തി. മാസ്റ്റർപ്ലാൻ തയ്യാറാക്കൽ 80
ശതമാനം പൂർത്തിയായി. നവംബർ 30നകം ഇതു പൂർണമാവും. പ്രളയത്തെ തുടർന്ന് പ്രതിസന്ധിയിലായ നെൽകൃഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ചളിയും മറ്റുമടിഞ്ഞ് കൃഷിയോഗ്യമല്ലാതായ വയലുകൾ ജില്ലയിലുണ്ട്. നഞ്ച-പുഞ്ചകൃ ഷികൾ കൂടുതൽ
സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നു. യോഗ ത്തിൽ എഡിഎം കെ അജീഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം ഉപമിഷനുകളുടെ സംസ്ഥാന കൺസൾട്ടന്റുമാരായ അബ്രഹാം കോശി, എൻ ജഗ്ജീവൻ, എസ് യു സൻജീവ്, ജില്ലാ പ്ലാനിങ് ഓ ഫിസർ കെ എം
സുരേഷ്, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ബി കെ സുധീർ കിഷൻ, ശുചിത്വമിഷൻ
അസിസ്റ്റന്റ് കോ-ഓഡിനേറ്റർ എം പി രാജേന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗ സ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ഉപമിഷനുകളുമായി ബന്ധപ്പെട്ട് നടന്ന ഗ്രൂപ്പ് ചർച്ച യ്ക്ക്
സംസ്ഥാന കൺസൾട്ടന്റുമാർ നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *