April 29, 2024

ഉദ്യോഗസ്ഥർ കർഷകന്റെ കൂട്ടുകാരാകണം: ഡോ: എൻ.എൻ. ശശി.

0
Img 20181013 Wa0013
മാനന്തവാടി: സർക്കാർ ഉദ്യോഗസ്ഥർ കൃഷിക്കാരന്റെ കൂട്ടുകാരനാകണമെന്ന്  മുൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ .എൻ .എൻ ശശി പറഞ്ഞു. 

ഗ്രീൻപിഗ്സ്  ആന്റ് എഗ്സ് പരിപാടിയുടെ രണ്ടാം ദിവത്തെ സെമിനാറിന്റെ  ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ ഒരു ജനകീയ മുന്നേറ്റം ഉണ്ടാവേണ്ടതുണ്ടന്നും പന്നി കർഷകർക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം അറിഞ്ഞ് കൃത്യതയോടെ ഉള്ള ഇടപെടലാണ് വേണ്ടത്. പാലുല്പാദനം, മുട്ട ഉല്പാദനം, മാംസ ഉല്പാദനം എന്നിവയുടെ വർദ്ധനവ് ആണ്  സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സാക്ഷാത്കരിക്കാൻ  കഠിനാദ്ധ്വാനം ചെയ്യുന്ന കർഷകരെ  നയിക്കേണ്ടത് ഉദ്യോഗസ്ഥരാണ്.  കർഷകന്റെ ഒരു ഫയൽ താമസിപ്പിച്ചാൽ  ഈ ലക്ഷ്യം വിജയത്തിലെത്തുന്നതിന് അത് തടസ്സമാകുമെന്ന് ഡോ: എൻ.എൻ. ശശി പറഞ്ഞു.  

 ജില്ലാ  മൃഗസംരക്ഷണ ഓഫീസർ  ഡോ.മീരാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .  പന്നികളിലെ രോഗങ്ങളെക്കുറിച്ച്  കർണ്ണാടക  ഹെബ്ബാലിൽ  നിന്നുള്ള ഡോ: എസ്. രംഘനാഥ, 

 പന്നിവളർത്തലിലെ നൂതന പ്രവണതകളെക്കുറിച്ച് ഫാം ഹെഡിയാളയുടെ    മാനേജിംഗ് ഡയറക്ടർ   ഡോ.സി.പി ഗോപകുമാർ, 
 പന്നികളിലെ കൃത്രിമ ബീജധാനം എന്ന വിഷയത്തിൽ
മണ്ണൂത്തി   പിഗ് ഫാമിലെ അസി.പ്രൊഫസർ
 ഡോ.  ഇ.ഡി.ബെഞ്ചമിൻ എന്നിവർ ക്ലാസെടുത്തു. 
പന്നികളിലെ പ്രധാന രോഗം കുളമ്പുരോഗം തന്നെയാണ്. ഇതിനെതിരെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ നേത്യത്വത്തിൽ സ്ക്വാഡുകൾ പ്രവർത്തിച്ച് വരുന്നുണ്ട് അന്തർദേശീയ വ്യാപരത്തിന് കുളമ്പുരോഗം ഒരു പ്രധാന തടസ്സമാണ്. അതു കൊണ്ട് ഈ രോഗത്തിന്റെ നിയന്ത്രണത്തിനും ഉന്മൂലനത്തിനും ഗവേഷണത്തിനുമായി വൻതുക മാറ്റിവച്ചിരിക്കുകയാണ് .ഉച്ചക്ക് ശേഷം വീട്ടുവളപ്പിലെ കോഴി വളർത്തൽ എന്ന വിഷയത്തിൽ  ചാത്തമംഗലം  
റീജണൽ പൗൾട്രി ഫാമിലെ   
  അസി.ഡയറക്ടർ ഡോ.ജലാലുദ്ദീൻ  പ്രഭാഷണം നടത്തി. 
സീനിയർ വെറ്ററിനറി സർജൻ    ഡോ.സജി ജോസഫ്കേണിച്ചിറ സ്വാഗതവും  ഡോ.വി.ആർ താര നന്ദിയും  പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *