May 18, 2024

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം ഇലവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി കർണാടകയിലെ പരിസ്ഥിതി സംഘടനകൾ.

0
Img 20181027 Wa0051
മൈസൂർ: മൈസൂർ ഗുണ്ടൽപ്പേട്ട ബത്തേരി കോഴിക്കോട് ദേശീയപാത 766 ൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ 
ഇലവേറ്റഡ് ഹൈവേ നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെ കർണാടകയിലെ വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ ബന്ദിപ്പൂർ കടവ സങ്കേതത്തിലെ മഥൂർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് സമരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരുമടക്കം നൂറ് കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു. വനം നശിപ്പിച്ച് കൊണ്ട് രാത്രിയാത്ര ഉൾപ്പെടെ തിരിച്ച് കൊണ്ട് വരാനായി ഇലവേറ്റഡ് ഹൈവേ എന്ന ആശയം നടപ്പിലാക്കൻ  ശ്രമിച്ചാൽ  പരിസ്ഥിതി പ്രവർത്തകരും വന്യജീവി പ്രേമികളും കോടതിയെ സമീപിക്കുമെന്ന് സമരത്തിൽ പ്രഖ്യാപിച്ചു.നിരവധി സഞ്ചാരികളും സമരത്തിൽ പങ്കെടുത്തു.. വരുന്ന തലമുറയ്ക്കും  കാടും കാട്ടു ജീവികളും ഒരു വിസ്മയമായി തുടരട്ടെയെന്നാണ് സമരക്കാർ പറയുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം വൈകുന്നേരം 4 മണിക്ക് അവാസനിച്ചു.സമരക്കാർക്ക് അനുകുല നിലപാട് കർണാടക സർക്കാർ സ്വീകരിക്കുമെന്നാണ് സൂചന.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *