May 18, 2024

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാല ബിരുദദാന ചടങ്ങ് വ്യാഴാഴ്ച

0
Img 20181030 Wa0219
കൽപ്പറ്റ: കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാല ബിരുദദാന ചടങ്ങ് വ്യാഴാഴ്ച നടക്കുമെന്ന് സർവ്വകലാശാല അധികൃതർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11- മണിക്ക് പൂക്കോട് സർവ്വകലാശാല ആസ്ഥാനത്ത് കബനി ഓഡിറ്റോറിയത്തിലാണ് പരിപാടി.  സർവ്വകലാശാലാ പ്രോ വൈസ് ചാൻസിലർ കൂടിയായ  സംസ്ഥാന വനം – മൃഗ സംരക്ഷണം – ക്ഷീരവികസന – മൃഗശാലാ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു ബിരുദദാനം നിർവ്വഹിക്കും.  തമിഴ്നാട് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസിലർ  ഡോ: സി. ബാലചന്ദ്രൻ   ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. വെറ്ററിനറി, ഡയറി, പൗൾട്രി സയൻസ് വിഷയങ്ങളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ , ഡോക്ടറേറ്റ് തലങ്ങളിൽ  പഠനം പൂർത്തിയാക്കിയ 226 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.  വിവിധ വിഷയങ്ങളിൽ റാങ്ക് ജേതാക്കളായ  18 വിദ്യാർത്ഥികൾക്ക്  സർവ്വകലാശാലയുടെ  സ്വർണ്ണ മെഡലും  പ്രശസ്തി പത്രവും വിതരണം ചെയ്യും.  സർവ്വകാശാല വൈസ് ചാൻസിലർ അനിൽ സേവ്യർ ഐ. എ. എസ്. ,എം .എൽ . എ.മാർ, സർവ്വകലാശാലാ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, മാനേജ്മെന്റ് കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും. യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.. ഡോ.. ജോസഫ് മാത്യു, ഡോ: എൻ. അശോക്, ഡോ: എ.കെ. നാരായണൻ,  പി.ആർ. ഒ. എ പ്രദീപ്, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് കെ.എം. ലൂസി, ഡോ: സുബിൻ മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *