May 18, 2024

ദേശീയ പോഷകാഹാര വാരാചരണവും പാചക മത്സരവും നടത്തി.

0
Img 20181030 Wa0301
ദേശീയ പോഷകാഹാര വാരാചരണവും പാചക മത്സരവും   നടത്തി
 കൽപ്പറ്റ: 
ഐ. സി. ഡി. എസും, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും, പുത്തൂർ വയലിലെ എം.എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര വാരാചരണം പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടത്തി. .   അമിത പോഷണം, ന്യൂന പോഷണം ആദ്യ ആയിരം ദിനത്തിൽ കുഞ്ഞിന്റെ പോഷണത്തിന്റെ പ്രാധാന്യം എന്നിവയെ ആസ്പദമാക്കി ഏകദിന സെമിനാറും പാചക മത്സരവും ഈ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.  ഒക്ടോബർ 25 മുതൽ നവംബർ ഒന്നു വരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനമൊട്ടാകെ പോഷകാഹാര വാരാചരണം ആചരിക്കുന്നു .ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ കൽപ്പറ്റ പ്രൊജക്ടിനു കീഴിലുള്ള പഞ്ചായത്തുകളായ മുട്ടിൽ, കോട്ടത്തറ, പടിഞ്ഞാറത്തറ ,വെങ്ങപ്പള്ളി, കൂടാതെ കൽപ്പറ്റ നഗരസഭയുൾപ്പടെയുള്ള 130 അങ്കണവാടികളുടെ സമീപ പ്രദേശത്തു നിന്ന്  പത്ത് വയസു മുതൽ പതിനെട്ട് വയസു വരെയുള്ള കുട്ടികളാണ് മത്സരാർത്ഥികളായത് .  ഈ നാല് പഞ്ചായത്തിൽ നിന്നും ഒരു ബ്ലോക്ക് പഞ്ചായത്തിൽ നിന്നുമായി ഒന്നും രണ്ടും  സ്ഥാനം ലഭിച്ചവർക്കായിരുന്നു അവസരം .ചിലവു കുറഞ്ഞ രീതിയിൽ പോഷക മുല്യമുള്ള ഭക്ഷ്യ വസ്തുക്കൾ എങ്ങനെ നിർമ്മിക്കാമെന്നതായിരുന്നു മത്സരയിനം. മത്സരത്തിൽ  ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. അതിൽ കോട്ടത്തറ സ്വാദേശി സച്ചിദേവിനാണ് ഒന്നാം സ്ഥാനം. കൽപ്പറ്റ നായർ സർവീസ് സൊസൈറ്റി ഹൈസ്കൂളിൽ  എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സച്ചി ദേവ് കോട്ടത്തറ സത്യൻ നിവാസിൽ സത്യ പ്രകാശ് ,പ്രസീത ദമ്പതികളുടെ മകനാണ്. മുളം കൂമ്പ് തോരൻ,ചെമ്പരത്തി പൂവ് സ്ക്വാഷ്, ഫാഷൻ ഫ്രൂട്ട് ജാം ,ചേനപ്രഥമൻ, കരിം താൾ കറി, ചക്കവരട്ടി അട തുടങ്ങിയ ഇരുപതോളം നാടൻ വിഭവങ്ങൾ തയ്യാറാക്കിയാണ് സച്ചിദേവ് ഒന്നാം സ്ഥാനത്തിനർഹനായത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷനായിരുന്നു.സുധ എം .എൻ ,പി.ബാലൻ, എം.ഒ ദേവസ്യ, ശകുന്തള ഷൺമുഖൻ ,എം സെയ്ദ്, ജിൻസി സണ്ണി, പി.സി മമ്മൂട്ടി, ജഷീർ പള്ളിവയൽ, അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.
കെ. ജാഷിദ് / സിജു വയനാട്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *