May 19, 2024

വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേള സമാപിച്ചു: കൂടുതൽ വിഭാഗങ്ങളിൽ മാനന്തവാടിക്ക് മുന്നേറ്റം

0
Img 20181113 Wa0026
 വയനാട് ജില്ലാ സ്കൂൾ ശാസ്ത്രമേള സമാപിച്ചു: കൂടുതൽ വിഭാഗങ്ങളിൽ മാനന്തവാടിക്ക് മുന്നേറ്റം 


കൽപ്പറ്റ : പുതിയ ശാസ്ത്ര പ്രതിഭകളെ സമൂഹത്തിന് സംഭാവന നൽകി 

   കഴിഞ്ഞ രണ്ട്   ദിവസമായി നടന്നു വന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള സമാപിച്ചു. ഹൈസ്കൂൾ വിഭാഗം ശാസ്ത്രോത്സവത്തിൽ 70 പോയിന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും  43 പോയിന്റോടെ ബത്തേരി  ഉപജില്ല  രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി  വിഭാഗം ശാസ്ത്രോത്സവത്തിൽ  63 പോയിന്റോടെയാണ് മാനന്തവാടി ഉപജില്ല ജേതാക്കളായത്. രണ്ടാം സ്ഥാനം നേടിയ വൈത്തിരി ഉപജില്ലക്ക് 47 പോയിന്റ് ലഭിച്ചു.  സാമൂഹ്യ ശാസ്ത്രമേളയിൽ  82 പോയിന്റ് നേടി വൈത്തിരി ഉപജില്ല ഒന്നാം സ്ഥാനവും 80 പോയിന്റ് നേടി ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും എത്തി. ഹയർ സെക്കണ്ടറി വിഭാഗം  സാമൂഹ്യ ശാസ്ത്ര മേളയിൽ 84 പോയിന്റോടെ മാനത്തവാടി ഒന്നാമതും 76 പോയിന്റ് നേടി വൈത്തിരി ഉപജില്ല രണ്ടാമതും എത്തി.
 മേപ്പാടിയിൽ സമാപിച്ച ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ 14871 പോയിന്റ് നേടി ബത്തേരി ഉപജില്ലാ ഒന്നാം  സ്ഥാനവും 14581 പോയിൻറ് നേടി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനവും ഹയർ സെക്കണ്ടറി  വിഭാഗത്തിൽ   14746 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും 14573 പോയിന്റ് നേടിയ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും നേടി. ഐ.ടി. മേളയിൽ ഹൈസ്കൂൾ  വിഭാഗത്തിൽ 61 പോയിന്റ് നേടി മാനന്തവാടി ഉപജില്ല ഒന്നാം  സ്ഥാനവും 50 പോയിന്റോടെ വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗ സ്കൂൾ തലത്തിൽ  26 പോയിന്റോടെ നടവയൽ സെന്റ് തോമസ് ഒന്നാം സ്ഥാനവും  22 പോയിന്റോടെ പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും  ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കണ്ടറി  വിഭാഗത്തിൽ  സ്കൂൾ  തലത്തിൽ  32 പോയിന്റോടെ പിണങ്ങോട് ഡബ്ല്യൂ. ഒ .എച്ച്. എസ്.    ഒന്നാം സ്ഥാനവും 26 പോയിന്റോടെ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും   ഉപജില്ലാ തലത്തിൽ 154 പോയിന്റോടെ  മാനന്തവാടി വി.എച്ച്. എസ്. എസ്. ഒന്നാം സ്ഥാനവും  128 പോയിന്റോടെ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്ര മേളയിൽ  ഉപജില്ലാ തലത്തിൽ 158 പോയിന്റോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും 151 പോയിന്റോടെ ബത്തേരി ഉപജില്ല  രണ്ടാം സ്ഥാനവും നേടി. 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *