May 17, 2024

ബില്ലുകൾ അഞ്ചുമാസമായി കുടിശ്ശിക: സർക്കാർ കരാറുകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച

0
Kalpetta 4.jpg
പാലക്കാട്: തദ്ദേശഭരണസ്ഥാപനങ്ങളിലെ നിർമാണജോലികൾക്ക് അഞ്ചുമാസമായി ബിൽത്തുക നൽകുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് മാർച്ച് മുതലുള്ള എൽ.എസ്.ജി.ഡി. ജോലികളുടെ ബിൽതുകയാണ് മുടങ്ങിക്കിടക്കുന്നത്.

തുക നൽകാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സമരമാരംഭിക്കാൻ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സമരത്തിന്റെ ആദ്യഘട്ടമായി സെപ്റ്റംബർ നാലിന് സർക്കാർ കരാറുകാർ ജോലി നിർത്തിവെച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എ., ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര എന്നിവർ പറഞ്ഞു.

എൽ.എസ്.ജി.ഡി. കരാറുകാർക്ക് ബിൽപ്രകാരം ടാറിന്റെ യഥാർഥ വില നൽകുക, നിർമാണ ജോലികൾക്ക് കോസ്റ്റ് ഇൻഡക്സ് നടപ്പിൽവരുത്തുക, 2018-ലെ പുതുക്കിയ നിർമാണസാമഗ്രി നിരക്ക് ഉൾപ്പെടുത്തിയശേഷം പുതിയ വർക്കുകൾക്ക് ദർഘാസ് ക്ഷണിക്കുക, ജി.എസ്.ടി. കോമ്പൻസേഷൻ എല്ലാ വകുപ്പുകളിലും ജോലിചെയ്യുന്ന കരാറുകാർക്ക് നൽകുന്ന തുടങ്ങിയ ആവശ്യങ്ങളും യോഗമുന്നയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *