May 18, 2024

മേപ്പാടിയിൽ സഹകരണ ആയൂർവേദ ആശുപത്രി ഉദ്‌ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച

0



കൽപ്പറ്റ
മേപ്പാടിയിൽ പുനർജനി ആയൂർവേദ സഹകരണ ആശുപത്രി ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ സി കെ ശശീന്ദ്രൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കാലവർഷദുരന്തങ്ങളുടെ പശ്‌ചാത്തലത്തിൽ സൗജന്യ ചികിത്സയും മരുന്നും നൽകിയാണ്‌ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്‌.   ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ സബ്‌ കലക്ടർ എൻ എസ്‌ കെ  ഉമേഷും ആയൂർവേദ സ്‌പാ ആരോഗ്യകേരളം പ്രോഗ്രാം മാനേജൻ ഡോ. ബി അഭിലാഷും  ഉദ്‌ഘാടനംചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌ അധ്യക്ഷനാകും. 
പുത്തുമല ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട സംഘടനകളേയും വ്യക്തികളെയും ചടങ്ങിൽ ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാർ പി റഹീം ആദരിക്കും. രക്ഷാപ്രവർത്തനങ്ങൾ നേതൃത്വം നൽകിയ എംഎൽഎ ഉൾപ്പെടെയുള്ളവരാണ്‌ ചടങ്ങുകളുടെ  ഉദ്‌ഘാടകരും.
ആശുപത്രിയിൽ ഒപിയും കിടത്തിചികിത്സയും ഉണ്ടാകും. ജനറൽ, സ്‌ത്രീ രോഗ വിഭാഗങ്ങൾക്കൊപ്പം നേത്രരോഗം, ഇഎൻടി, പൈൽസ്‌, വെരിക്കോസ്‌ എന്നിവയുടെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുമുണ്ട്‌.  വാത രോഗങ്ങൾ, ത്വക്ക്‌ രോഗങ്ങൾ, ഉളുക്ക്‌, ചതവ്‌ തുടങ്ങിയവക്ക്‌ പ്രത്യേക ചികിത്സ നൽകും. സ്‌റ്റീം ബാത്തിനും  സൗകര്യമുണ്ട്‌. സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ 7306626700 നമ്പറിൽ പേര്‌ രജിസ്റ്റർ ചെയ്യണം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സഹദ്‌, സംഘം പ്രസിഡന്റ്‌ ജോബിഷ്‌ കുര്യൻ, സെക്രട്ടറി കെ എ അനിൽകുമാർ, ഭരണസമിതി അംഗം ടി സുബ്രഹ്മണ്യൻ, ഡോ. ജാസിത്ത്‌ മൻസൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *