May 17, 2024

ബദല്‍പാതക്കെതിരെയുള്ള നീക്കം കണ്ണുംപൂട്ടി നോക്കി ഇരിക്കില്ല: പി.വി.ജോർജ്.

0
മാനന്തവാടി:
വയനാട് -ബത്തേരി – നഞ്ചന്‍കോട് 766 ദേശീയപാതയിലെ ഗതാഗതനിയന്ത്രണം ഒഴിവാക്കണമെന്ന കാര്യത്തില്‍ വയനാട്ടുകാര്‍ ഒറ്റക്കെട്ടാണ്. പക്ഷെ ബ്രിട്ടീഷ് ഭരണകാലത്തുപോലും ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ച വടക്കെവയനാട് -കുടക്- ശ്രീരംഗപട്ടണം- മൈസൂര്‍ ബദല്‍ പാതക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, ബത്തേരി ദേശീതപാത നിയന്ത്രണം നീക്കണമെന്നും പറയുന്നതിനോട് യോജിപ്പില്ലന്ന്   മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി.വി. ജോർജ് പ്രസ്താവനയിൽ പറഞ്ഞു.
. ബത്തേരിയുടെ വികസനം പോലെ തന്നെയാണ് മാനന്തവാടിയുടെ വികസനവും. ബദല്‍പാതകള്‍ ധാരാളം ഉണ്ടാവട്ടെ , നിലവിലുള്ള പാതകളുടെ മുന്നേറ്റമാണ് നാടിന് ആവശ്യം. വയനാടിന്റെ വിവിധ ബദല്‍ പാത നിര്‍ദ്ദേശങ്ങളെ ഒന്നായി കാണണമെന്ന് ആവശ്യപ്പെട്ടു.ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഭരണസിരാകേന്ദ്രമായ മാനന്തവാടി ഇന്ന് അവഗണനയുടെ വക്കിലാണ്. ഗവര്‍മ്മെന്റിന് തലപ്പുഴ ബോയിസ് ടൗണില്‍ സ്വന്തമായി സ്ഥലമുണ്ടായിട്ടും മെഡിക്കല്‍ കോളേജിന് സ്ഥലം അന്വേഷിച്ച് നടക്കുകയാണ്. നമ്മുക്ക് വയനാടിന് ലഭിച്ച മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നിച്ച് നില്‍ക്കാനും റെയില്‍വെ നിര്‍ദ്ദേശങ്ങളെ ഒന്നിച്ച് നിന്ന് നേരിടാനും കഴിയുന്ന രീതിയിലേക്ക് വയനാട്ടിലെ രാഷ്ട്രീയ നേത്യത്വം ഇച്ചാശക്തി കാണിക്കണം. ജില്ലയിലെ എല്ലാ പ്രദേശത്തെയും വികസനരംഗത്തെ ഒന്നായി കാണാന്‍ കഴിയാത്തത് ഈ ചെറിയ ജില്ലയിലെ റെയില്‍വെ, മെഡിക്കല്‍ കോളേജ്, ദേശിയ പാതകള്‍ മുതലായ വികസനസ്വപ്നങ്ങള്‍ പാടെ തകര്‍ത്തിരിക്കുകയാണന്ന്  വയനാട് ജില്ല   കോണ്‍ഗ്രസ് കമ്മറ്റി 
   ജനറല്‍ സെക്രട്ടറി പി.വി. ജോർജ് പറഞ്ഞു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *