May 19, 2024

പാഴ് വസ്തുക്കളില്‍ നിന്നും കലാരൂപങ്ങള്‍ തീര്‍ത്ത് നിഷാദ് ശ്രദ്ധേയനാവുന്നു

0
Img 20200126 122935.jpg
.

വെള്ളമുണ്ട;വലിച്ചെറിയുന്ന പാഴ് വസ്തുക്കളില്‍ നിന്നും മനോഹര ശില്പ്പങ്ങള്‍ നിര്‍മിച്ച് ശ്രദ്ദേയനാവുകയാണ് ഒരു യുവാവ്.നേരംപോക്കിനായി തുടങ്ങിയ വിനോദം നേരമില്ലാതായതോടെയും ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുകയാണ് ഇദ്ദേഹം.തരുവണ ആറുവാള്‍ തുശാരവീട്ടില്‍ നിഷാദാ(41)ണ് ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് കലാവിരുത് തീര്‍ക്കുന്നത്.ഉപേക്ഷിക്കുന്ന ബള്‍ബുകള്‍ കൊണ്ട്  ഗാന്ധിയുടെ രൂപവും പെന്‍ഗ്വിന്‍ പക്ഷിയും,തേങ്ങാചകിരി കൊണ്ട് വാഴക്കുല കുരങ്ങനും,ട്ട്കാലിയും,ചിരട്ടകള്‍ കൊണ്ട് ഗണപതി ഇങ്ങനെ ഉപോയഗശേഷം വലിച്ചെറിയുന്നവയില്‍ നിന്നെല്ലാം ആകര്‍ശകരൂപങ്ങളാണ് നിഷാദിലൂടെ വിരിയുന്നത്.15 വര്‍ഷമായി നിഷാദിന്റെ പ്രധാന തൊഴില്‍ ഇത്തരം കലാരൂപങ്ങളുടെ നിര്‍മാണമാണ്.ഹവായ്‌ചെരുപ്പ്,തൊടിയിലെ കൂണുകള്‍,ഇലകള്‍,കവുങ്ങിന്‍ പാള,കഴിച്ച ശേഷം വലിച്ചെറിയുന്ന ഐസ്‌ക്രീംബോള്‍ അങ്ങനെയെല്ലാം നിഷാദിന് വേണ്ടപ്പെട്ടവയാണ്.ഇവിയില്‍ നിന്നെല്ലാം ശ്രദ്ധേയമായ രൂപങ്ങളാണ് നിഷാദിന്റെ കരവിരുതിലൂടെ വിരിയുന്നത്.മണലും കടുകും ഉപയോഗിച്ചുണ്ടാക്കിയ ചിത്രപ്പണികള്‍,കുപ്പിക്കുള്ളില്‍ കപ്പല്‍ മുതലായവ നിര്‍മിക്കുന്ന ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയവയും നിഷാദിന്റെ ശേഖരത്തിലുണ്ട്.കലാവിദ്യാഭ്യാസമൊന്നും നേടാത്ത നിഷാദ് പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം പത്ത് വര്‍ഷത്തോളം ബഹ്‌റൈനിലായിരുന്നു ജോലി.പ്രവാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് നേരംപോക്കിനായി ഇത്തരം വിനോദമാരംഭിച്ചത്.എന്നാല്‍ പിന്നീട് പടിഞ്ഞാറെത്തറയിലെ ഇലക്ട്രിക് ഷോപ്പില്‍ തിരക്കിട്ട ജോലിയുണ്ടായിട്ടും ഈ വിനോദം അവസാനിപ്പിച്ചില്ല.ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഇതിനാവശ്യമായ പെയിന്റുള്‍പ്പെടെ വാങ്ങിക്കുന്നത്.അച്ഛ്ന്‍  സുഘാകരനും അമ്മ സുമംഗലയും ഭാര്യ കവിതയും ഏകമകള്‍ അനാമികയുമെല്ലാം നിഷാദിനാവശ്യമായ വസ്തുക്കള്‍ കണ്ടെത്തി എത്തിച്ചു നല്‍കും.ജോലികഴിഞ്ഞുള്ള സമയങ്ങളില്‍ ഉറക്കമൊഴിച്ചും പണികള്‍ പൂര്‍ത്തിയാക്കി വീട്ടിനുള്ളില്‍ സൂക്ഷിക്കും.പലരും ആവശ്യക്കാരായി വന്നിരുന്നെങ്കിലും ഇത് വരെയും വില്‍പ്പന നടത്തിയിട്ടില്ല.കലാരൂപ നിര്‍മാണം ഇപ്പോള്‍ നിഷാദിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *