May 19, 2024

ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു

0

സുല്‍ത്താന്‍ബത്തേരി: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2019 വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍,  നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍, ജൈവവൈവിധ്യ ഗവേഷകന്‍ ( വര്‍ഗീകരണ ശാസ്ത്രം, സസ്യവിഭാഗം, സൂക്ഷ്മജീവികള്‍, കുമിളുകള്‍, ജന്തുവിഭാഗം), നാട്ടു ശാസ്ത്രജ്ഞന്‍/ നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ജന്തു വിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ഹരിത ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍ (ദൃശ്യ/ശ്രവ്യ), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം, ഹരിത കോളേജ്, ഹരിത സ്ഥാപനം (സര്‍ക്കാര്‍), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന, മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം-സ്വകാര്യ മേഖല) എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകളും അനുബന്ധ രേഖകളും ഫെബ്രുവരി 29-ന് മുമ്പായി സമര്‍പ്പിക്കണം. വിലാസം:  മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, ടി.സി.4/1679(1) നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം, പിന്‍-695003. ഫോണ്‍: 0471 2724740.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *