May 19, 2024

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാർഷികം: അഖില കേരള ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

0
Img 20200218 Wa0140.jpg
മാനന്തവാടി :
ഗാന്ധിജിയുടെ നൂറ്റമ്പതാം  ജന്മവാർഷികത്തോടനുബന്ധിച്ച്  കണ്ണൂർ സർവകലാശാല അധ്യാപക വിദ്യഭ്യാസ കേന്ദ്രം അഖില കേരള ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.അല്മനി ഫോറം, മാനന്തവാടി മുനിസിപ്പാലിറ്റി, എടവക ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സെന്റർ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപക്വമായ പലതരം പ്രവർത്തികളാൽ കെട്ടുറപ്പ് നഷ്ടപ്പെടുന്ന ഇന്നത്തെ സമൂഹത്തിൽ ഗാന്ധിയൻ വിദ്യഭ്യാസ ചിന്തകൾക്ക് പ്രസക്തിയേറി കൊണ്ടിരിക്കുന്നു.അതു കൊണ്ടു തന്നെ പുതിയ തലമുറയെ പ്രത്യേകിച്ച് വിദ്യഭ്യാസ മേഖലക്ക് ചുക്കാൻ പിടിക്കുന്നവരെ ഇത്തരം സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്. "ഗാന്ധിയൻ വിദ്യാഭ്യാസ ദർശനങ്ങൾ എന്നതാണ് ഉപന്യാസ വിഷയം." മത്സരം സംസ്ഥാനത്തെ അംഗീകൃത ബി.എഡ് അധ്യാപക വിദ്യാർത്ഥികൾക്ക് മാത്രം. പ്രബന്ധരചന 20 പേജിൽ കവിയാത്തതും 
മലയാളത്തിലുമായിരിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 28ന് വൈകുന്നേരം 4 മണിക്ക് മുൻപായി പൂർത്തീകരിക്കുകയും രചനകൾ മാർച്ച് 17 ന് മുൻപായി ദി കോർഡിനേറ്റർ, അഖില കേരള പ്രബന്ധരചന മത്സരം, കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം എടവക പി.ഒ, മാനന്തവാടി. എന്ന വിലാസത്തിൽ 8075488755,8547892861 എന്ന നമ്പറിൽ അറിയിക്കണമെന്ന് സെന്റർ അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കോഴ്‌സ് ഡയറക്ടർ ഡോ.എം.പി.അനിൽ ,കോർഡിനേറ്റർ രേഷ്മ ബാലകൃഷ്ണൻ, കോളേജ് യൂണിയൻ ചെയർമാർ എൻ.സന്ദീപ്, ജനറൽ കൺവീനർ ദർശന പോത്തൻ, സി.എച്ച് ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *