May 5, 2024

റവന്യു ജീവനക്കാരെ സർക്കാർ അവഗണിക്കുന്നു: കേരള എൻ.ജി ഒ അസോസിയേഷൻ

0
Img 20200218 Wa0160.jpg
കൽപ്പറ്റ: പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ നിഷേധിക്കുന്നതിലും, വി എഫ്.എ/ഒ.എ സ്ഥാനക്കയറ്റം നിഷേധിക്കുന്നതിലും, ഡെപ്യൂട്ടി തഹസിൽദാർ /ജൂനിയർ സൂപ്രണ്ട് രണ്ടാമത്തെ ഇൻക്രിമെൻ്റ് നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി.
ചട്ടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടേയും പരിമിതിക്കുള്ളിൽ വില്ലേജുകളിലുൾപ്പെടെ കടുത്ത സമ്മർദ്ദത്തിൽ ജോലി ചെയ്യുന്ന റവന്യു ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അവഗണിച്ച് ഈ സർക്കാർ കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു. ലൈജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. ഷിബു മുഖ്യ പ്രഭാഷണം നടത്തി. ടി അജിത്ത്കുമാർ, സുരേഷ്ബാബു, ഗ്ലോറിൻ സെക്വീര, വി.ജി ജഗദൻ, അഭിജിത്ത് സി.ആർ, ഇ വി.ജയൻ, ഷിജു പി.ജെ, എം.എസ് രാകേഷ്, പ്രശോഭ് കെ.ജി തുടങ്ങിയവർ സംസാരിച്ചു. ബി.സുനിൽകുമാർ, ഷൈൻ ജോൺ, ബിജു ജോസഫ്, റജീസ് കെ തോമസ്, പ്രതീപ കെ.പി, സുഗതൻ കെ.എസ്, നൈജിൻ ജോസ് തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *