May 6, 2024

വിധവയുടെ ഗുമ്മട്ടിക്കട രാത്രിയിൽ പൊളിച്ച് നീക്കി: വഴിയോര കച്ചവടക്കാർ ഡി എഫ് ഒ ഓഫീസ് ഉപരോധിച്ചു

0
Img 20200218 Wa0146.jpg
.

മാനന്തവാടി: വിധവയായ വീട്ടമ്മ റോഡരികിൽ നടത്തിയിരുന്ന ഗുമ്മട്ടി ക്കട ഡി എഫ് ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ രാത്രിയിൽ പൊളിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് വഴിയോര കച്ചവടക്കാർ സി ഐ ടി യു യൂണിയന്റ് നേതൃത്വത്തിൽ ഡി എഫ് ഒ ഓ ഫീ സിന് മുന്നിൽ ഉപരോധം സമരം നടത്തി, 4 വർഷമായി പുൽപ്പള്ളി, പാക്കം സ്വദേശിനിയായ കമല ഡി എഫ് ഒ      ഓഫിസ് മതിലിന് പുറത്ത് റോഡരികിൽ കച്ചവടം നടത്തി വരികയായിരുന്നു, മുമ്പും നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥർ കച്ചവടം ഒഴിപ്പിക്കാൻ ശ്രമം നടത്തുകയും പ്രതിഷേധത്തെ തുടർന്ന് പിന്തിരിയുകയുമായിരുന്നു,   നഗരസഭ സെക്രട്ടറി ചെയർമാനും, കൗൺസിലർമാർ 'താഹസിൽദാർ റാങ്കിൽ കുറയാത്ത റവന്യു ഉദ്യോഗസ്ഥൻ, നഗരത്തിന്റ് ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ,  ടൗൺ പ്ളാനർ, വഴിയോര കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമായ ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് റോഡരികിൽ    കച്ചവടം ചെയ്യാൻ കമ ലക്ക്   അനുമതി നൽകിയിരുന്നു,  എന്നാൽ തിങ്കളാഴ്ച    രാത്രി നോർത്ത് വയനാട് ഡി എഫ് ഒ രമേശ് ബിഷ്ണോ യി യുടെ നേതൃത്വത്തിൽ ഗുമമട്ടിയോട് ചേർന്നുള്ള ഷെഡ് പൂർണ്ണമായും പൊളിച്ച് നീക്കുകയായിരുന്നു, ഡി എഫ് ഒ യുടെ ഭാര്യയെ  റോഡരികിൽ നിന്നവർ അപമാനിച്ചതാണ് ധൃതി പിടിച്ച് പൊളിക്കാനുള്ള നിക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്.
സംഭവമറിഞ്ഞ് സി പി എം പ്രവർത്തകർ രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു,  ഓഫീസ് ഗേറ്റിന് മുന്നിൽ നടത്തിയ ഉപരോധ സമരം എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി മോഹനൻ ഉദ്ഘാടനം ചെയ്തു, മാനന്തവാടി സി ഐ എം എം അബ്ദുൽ കരീം മുൻകൈയ്യെടുത്ത് ഡി എഫ് ഒ യുമായി ചർച്ചക്ക് അവസരമൊരുക്കുകയായിരുന്നു. ഈ മാസം 29 വരെ തത്സ്ഥിതി തുടരാനും, ഈ ദിവസങ്ങൾക്കുള്ളിൽ ഡി വൈ എസ് പിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്താനും തീരുമാനിച്ചതൊടെയാണ് സമരം അവസാനിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവീജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി  ടി ബിജു, സി ഐ ടി യു ജില്ലാ പ്രസി: പി വി സഹദേവൻ, കെ എം വർക്കി, വി അഷ്റഫ്, ടി കെ പ്രശാന്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. സി പി മുഹമ്മദാലി, എം രജീഷ്, അബ്ദുൾ ആസിഫ്, കെ ടി വിനു, വി കെ തുളസീദാസ്, നിർമ്മല വിജയൻ. ശാരദാ സജീവൻ, പ്രതിഭ ശശി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *